ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കും. ‘മേക് ഇന്‍ ഇന്ത്യ’ പവലിയനും പ്രത്യേക സെമിനാറും ഇതിന്‍െറ ഭാഗമായി ഉണ്ടാകുമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ വാണിജ്യ- വ്യവസായ മന്ത്രാലയം, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫികി) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ഏപ്രില്‍ 11 മുതല്‍ 13 വരെയാണ് നിക്ഷേപക സംഗമം.
ഇന്ത്യന്‍ എണ്ണ- വാതക മന്ത്രാലയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ 11ന് രാവിലെ 11ന് മേക് ഇന്‍ ഇന്ത്യ പവലിയന്‍ ഉദ്ഘാടനം ചെയ്യും. യു.എ.ഇ ഫോറിന്‍ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി ഉപമന്ത്രി അബ്ദുല്ല അല്‍ സാലിഹ് ചടങ്ങില്‍ പങ്കെടുക്കും. 2014 സെപ്റ്റംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയാണ് മേക് ഇന്‍ ഇന്ത്യ. അന്തര്‍ദേശീയ കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും കമ്പനികള്‍ തുടങ്ങുന്നതിന് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിത്. മേക് ഇന്‍ ഇന്ത്യ പവലിയനില്‍ ഇന്ത്യയിലെ വിവിധ നിക്ഷേപ സാഹചര്യങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനമുണ്ടാകും. 2.30 മുതല്‍ അഞ്ച് വരെ നടക്കുന്ന സെമിനാറിലും മന്ത്രി സംസാരിക്കും. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാമും സംബന്ധിക്കും. യു.എ.ഇയിലെയും ഇന്ത്യയിലെയും നിക്ഷേപകരുടെ അനുഭവ വിവരണവും ഉണ്ടാകും. ത്സാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ നിക്ഷേപാവസരങ്ങള്‍ അവതരിപ്പിക്കും. ഫികിയുടെ 25 അംഗ പ്രതിനിധി സംഘം നിക്ഷേപക സംഗമത്തിനത്തെും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.