ദുബൈ: യു.എ.ഇക്കാരില്‍ അമിത വണ്ണവും പൊണ്ണത്തടിയും വര്‍ധിച്ചുവരുന്നതായി പഠനം. ശരീരത്തിന്‍െറ തൂക്കവും ഉയരവും തമ്മിലുള്ള അനുപാതമായ ബി.എം.ഐ 25നും 30നുമിടയില്‍ വരുന്നവരുടെ എണ്ണം യു.എ.ഇയില്‍ 47.5 ശതമാനം വരുമെന്ന് സൂറിച്ച് ഇന്‍റര്‍നാഷണല്‍ ലൈഫ് പുറത്തിറക്കിയ പുതിയ പഠനത്തില്‍ പറയുന്നു. ഈ അളവിലുള്ള ബി.എം.ഐ അമിതവണ്ണക്കാരെയാണ് കാണിക്കുന്നത്.
യു.എ.ഇയിലെ ശരാശരി ബി.എം.ഐ 25.6 ആണ്. മറ്റൊരു 13 ശതമാനം പൊണ്ണത്തടി വിഭാഗത്തിലും പെടും. ബി.എം.ഐ 30ന് മുകളില്‍ വരുന്നവരെയാണ് പൊണ്ണത്തടിക്കാരായി കണക്കാക്കുന്നത്.
യു.എ.ഇയില്‍ 11നും 16നുമിടയിലെ പ്രായക്കാരില്‍ 40 ശതമാനവും 11ന് താഴെ പ്രായമുള്ളവരില്‍ 20 ശതമാനവും പൊണ്ണത്തടിയന്മാരാണ്. ഇവര്‍ വലുതാകുമ്പോള്‍ പൊണ്ണത്തടിയന്മാരായി തന്നെ തുടരുമെന്ന് ദുബൈ ആരോഗ്യ അതോറിറ്റിയിലെ ക്ളിനിക്കല്‍ ന്യൂടീഷന്‍ വിഭാഗം ഡയറക്ടര്‍ വഫ ഹെല്‍മി അയേഷ് പറഞ്ഞു.
മോശം ജീവിത ശൈലി, നീണ്ട തൊഴില്‍ സമയം, ചൂട് കാലാവസ്ഥ കാരണം ശാരീരിക അധ്വാനത്തിലുള്ള കുറവ് , ഫാസ്റ്റ് ഫുഡ് സംസ്കാരം തുടങ്ങിയവയെല്ലാം പൊണ്ണത്തടിക്കുള്ള കാരണങ്ങളാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എല്ലാ വര്‍ഷം 28 ലക്ഷം പേരാണ് അമിതവണ്ണവും പൊണ്ണത്തടിയും കാരണം മരിക്കുന്നത്. 1984നും 2014നുമിടയില്‍ ഈ രോഗാവസ്ഥകള്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.