അബൂദബി: രാജ്യത്തെ 99.9 ശതമാനം കമ്പനികളും നിര്‍ബന്ധിത ഉച്ചവിശ്രമനിയമം പാലിച്ചതായി തൊഴില്‍ മന്ത്രി സഖര്‍ ഗോബാശ് അറിയിച്ചു. ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 65,262 കമ്പനികളില്‍ പരിശോധന നടത്തിയപ്പോള്‍ 65,204 കമ്പനികള്‍ നിയമം പാലിച്ചതായി കണ്ടത്തെി. ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം 99.7 ശതമാനം കമ്പനികളാണ് നിയമം പാലിച്ചിരുന്നത്. ഇത്തവണ നേരിയ വര്‍ധനയുണ്ട്. അബൂദബിയില്‍ 10,000ഓളം കമ്പനികളില്‍ പരിശോധന നടത്തി. അല്‍ഐന്‍- 7288, ദുബൈ- 18,000, ഷാര്‍ജ- 7006, അജ്മാന്‍- 5,529, ഉമ്മുല്‍ഖുവൈന്‍- 3167, റാസല്‍ഖൈമ- 7115, ഫുജൈറ- 7756, എന്നിങ്ങനെയാണ് പരിശോധനകളുടെ എണ്ണം. 58 കമ്പനികള്‍ നിയമം ലംഘിച്ചതായി കണ്ടത്തെി.
ഉച്ചവിശ്രമനിയമത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി നിരവധി നിര്‍മാണ സ്ഥലങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനങ്ങള്‍ നടത്തി.
ലഘുലേഖകള്‍ വിതരണം ചെയ്തു. തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. നിയമം ലംഘിച്ച കമ്പനികളുടെ ക്ളാസ് താഴ്ത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
തൊഴിലാളി ഒന്നിന് 5000 ദിര്‍ഹം വീതം പിഴ ഈടാക്കും. പരമാവധി പിഴ 50,000 ദിര്‍ഹം ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.