അബൂദബി: യമനില്‍ പോരാട്ടം നടത്തുന്ന യു.എ.ഇ സൈനികരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജ്യമെങ്ങും ദേശീയപതാക ഉയര്‍ത്താന്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആഹ്വാനം ചെയ്തു. നവംബര്‍ മൂന്നിന് പതാകദിനം ആചരിക്കാനും നിര്‍ദേശിച്ചു. വീടുകളിലും കൃഷിയിടങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം പതാക ഉയരേണ്ടതുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രം നിര്‍ണായക ചരിത്രസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യു.എ.ഇ സേന യമനില്‍ ത്യാഗത്തിന്‍െറയും സമര്‍പ്പണത്തിന്‍െറയും പുതുചരിത്രം രചിച്ചിരിക്കുകയാണ്. യു.എ.ഇ ജനത അവര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നിരിക്കുന്നു. സേനക്ക് യമനില്‍ വിജയം കൈവരിക്കാന്‍ സാധിക്കട്ടെയെന്നും സമാധാനം പുനസ്ഥാപിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.