ധീര സൈനികര്‍ക്ക് റാസല്‍ഖൈമയുടെ ആദരം

റാസല്‍ഖൈമ: അറബ് മേഖലയുടെ സുസ്ഥിര സമാധാനത്തിനുള്ള പോരാട്ട സന്നാഹങ്ങള്‍ക്കിടെ യമനില്‍ രക്തസാക്ഷിത്വം വരിച്ച സൈനികരോടുള്ള ആദര സൂചകമായി റാസല്‍ഖൈമയിലെങ്ങും ബുധനാഴ്ച ദേശീയപതാകകള്‍ ഉയര്‍ത്തി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ആശീര്‍വാദത്തോടെ റാക് പൊലീസിന്‍െറ കാര്‍മികത്വത്തില്‍ രാജ്യത്തെങ്ങും ശേദീയ പതാകകളുടെ കൈമാറ്റം നടന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പൊലീസ് ആസ്ഥാനത്തും വിവിധ സ്ഥലങ്ങളിലുമായി അധികൃതര്‍ യു.എ.ഇയുടെ ദേശീയ പതാകകള്‍ കൈമാറി. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും തെരുവോരങ്ങളിലും ദേശീയപതാകകള്‍ പാറിക്കളിച്ചു. റാക് പൊലീസ് മേധാവി  മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍, വിവിധ ഉദ്യോഗസ്ഥരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. രക്തസാക്ഷികളായവരില്‍ 18 ധീര ഭടന്മാര്‍ റാസല്‍ഖൈമയില്‍ നിന്നുള്ളവരായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.