ദുബൈ: സി.ഇ.ഒ മിഡില്‍ ഈസ്റ്റ് അവാര്‍ഡ് 2015ലെ ഹെല്‍ത്ത് കെയര്‍ സി.ഇ.ഒക്കുള്ള പുരസ്കാരത്തിന് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അര്‍ഹനായി.
മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും ആരോഗ്യമേഖലയില്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സ്ഥാപനമായി ആസ്റ്ററിനെ മാറ്റിയതാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്.
ദുബൈയില്‍ നടന്ന ചടങ്ങില്‍ ഡോ. ആസാദ് മൂപ്പന്‍ പുരസ്കാരം ഏറ്റുവാങ്ങി. ഗള്‍ഫ് മേഖലയില്‍ വ്യവസായ രംഗത്ത് അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്കാണ് സി.ഇ.ഒ മിഡില്‍ ഈസ്റ്റ് അവാര്‍ഡ് ലഭിക്കുക.
30 വര്‍ഷം മുമ്പ് യു.എ.ഇയില്‍ ക്ളിനിക് തുടങ്ങി രംഗത്തുവന്ന ഡോ. മൂപ്പന്‍ നേതൃത്വം നല്‍കുന്ന ആസ്റ്ററിന് ഗള്‍ഫിലും ഇന്ത്യയിലുമായി 290 യൂണിറ്റുകളും, 13,000 ജീവനക്കാരുമുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ആരോഗ്യ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കികൊണ്ടിരിക്കയാണ്.
ഈ ബഹുമതി ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്ററി ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട്.
എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമായതും എന്നാല്‍ ഉന്നത നിലവാരമുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം-അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.