ഷാര്‍ജ: തിരുവനന്തപുരം നവരാത്രി മണ്ഡപത്തിന്‍െറ അതേ ചിട്ടയില്‍ ഇന്ത്യക്ക്് പുറത്ത് നടക്കുന്ന ഏക സംഗീത ഉത്സവവും ഗള്‍ഫ് നാടുകളില്‍ നടക്കുന്ന ഏറ്റവും വലിയ ശാസ്ത്രീയ സംഗീതമേളയുമായ ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്‍െറ മൂന്നാം ദിവസമായ വെള്ളിയാഴ്ച കാവാലം ശ്രീകുമാര്‍ കച്ചേരി നടത്തി.
രണ്ടാം ദിവസമായ വ്യാഴാഴ്ച 45 സംഗീത വിദ്യാര്‍ത്ഥികളും ജൂനിയര്‍ കലാകാരന്മാരും മണ്ഡപത്തില്‍ സംഗീത ആരാധന നടത്തി. അനുഷ്ക എലിസബത്തിന്‍െറ അരങ്ങേറ്റവും മേഘ ഹരിദാസ്, മോഹനന്‍ മംഗലശ്ശേരി, എന്നിവരുടെ പ്രതിഭ / വിദ്വാന്‍ സംഗീത ആരാധനയും അംബിളിക്കുട്ടന്‍െറ (ബഹ്റൈന്‍) "പാഹിമാം ശ്രീ വാഗീശ്വരി" (കല്യാണി രാഗം, ആദി താളം) നവരാത്രി കീര്‍ത്തന സമര്‍പ്പണവും നടന്നു.
വയലിനില്‍ നെടുമങ്ങാട് ശിവനന്ദന്‍, മൃദംഗത്തത്തില്‍ തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍, ഘടത്തില്‍ രാജേഷ് രാഘവന്‍ എന്നിവര്‍ അകമ്പടിയായി.
ഏറ്റവും ദീര്‍ഘമേറിയ മൃദംഗവാദനത്തില്‍ ഗിന്നസ് ലോക റെക്കോര്‍ഡ്ജേതാവായ കുഴല്‍മന്ദം രാമകൃഷ്ണന്‍ ഏകത നവരാത്രിമണ്ഡപത്തിലൂടെ സംഗീത ലോകത്തിന്ന് തന്‍െറ പുതിയ കണ്ടുപിടുത്തമായ ഏറ്റവും ഭാരം കുറഞ്ഞതും എല്ലാ ശ്രുതികളും ഉള്‍ക്കൊള്ളാവുന്നതുമായ മൃദംഗം സമര്‍പ്പിച്ചു. അഞ്ചു കിലോയില്‍ കുറവ് ഭാരം വരുന്ന മൃദംഗത്തിന്‍െറ അവതരണത്തിലൂടെ കര്‍ണ്ണാടക സംഗീതത്തിനുമാത്രമല്ല, ലോകത്തിലെ അന്യ സംഗീത ശാഖകളിലും മൃദംഗത്തിന്‍െറ വിപുലമായ പ്രചാരത്തിനും വളരെയേറെ സാധ്യത കള്‍ ഉണ്ടാകുന്നതാണെന്ന് സംഗീതോത്സവത്തിന്‍െറ മുഖ്യ ഉപദേശകന്‍ പി.കെ.സജിത്ത്കുമാര്‍ അഭിപ്രായപ്പെട്ടു.
ഏകത നവരാത്രിമണ്ഡപം ഇത് നാലാം വര്‍ഷമാണ് ഷാര്‍ജയില്‍ സംഘടിപ്പിക്കുന്നത്. ഷാര്‍ജയിലെ അല്‍ ഖാന്‍ മര്‍ഹബ റിസോര്‍ട്ട് ഓഡിറ്റോരിയത്തില്‍ ദിവസവും വൈകുന്നേരം ഏഴു മുതല്‍ സംഗീതോത്സവം നവരാത്രി ദിനങ്ങളില്‍ നടന്നുവരുന്നു.
വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ മുതല്‍ സംഗീത അര്‍ച്ചനയും വിജയ ദശമി ദിവസംവിപുലമായ രീതിയില്‍ വിദ്യാരംഭം ചടങ്ങും മണ്ഡപത്തില്‍ നടത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.