ആഘോഷമായി സേവനോത്സവം

ദുബൈ: ശിവഗിരി മഠത്തിന്‍െറ അനുഗ്രഹാശിസ്സുകളോടെ എല്ലാ വര്‍ഷവും ദുബൈയില്‍ നടത്തുന്ന ഓണം-ഈദ് ആഘോഷം സേവനോത്സവം ഗംഭീരമായി ഇത്തവണയും കൊണ്ടാടി.  ഖിസൈസ് മില്ലനിയം സ്കൂളില്‍ നടന്ന മുഴുദിവസം നീണ്ട പ്രൗഡമായ ആഘോഷ ചടങ്ങ് പ്രമുഖരുടെ സാന്നിധ്യവും ജനപങ്കാളിത്തവും കൊണ്ടും ശ്രദ്ധേയമായി. ആഘോഷ പരിപാടികള്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
 പ്രവാസ ലോകത്ത് മലയാളിത്തം നിലനിര്‍ത്താനുള്ള ഇത്തരം കൂട്ടായ്മകളുടെ ശ്രമങ്ങള്‍ ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ശിവഗിരി ധര്‍മസംഘം  ബോര്‍ഡ് അംഗവും മുതിര്‍ന്ന അധ്യാത്മികാചാര്യനുമായ സൂക്ഷ്മാനന്ദ സ്വാമി മുഖ്യപ്രഭാഷണം നടത്തി. 
കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി സാംസ്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 
സേവനോത്സവം  എമിറേറ്റ് കമ്മിറ്റി പ്രസിഡന്‍റ് ബി.സുഭാഷ് അധ്യക്ഷത വഹിച്ചു. എം.കെ. രാജന്‍,പ്രദീപ്കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. എന്‍.ബോസ് സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു. നേരത്തെ രാവിലെ ഒമ്പതിന് ദീപാര്‍പ്പണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
 തുടര്‍ന്ന് സേവനോത്സവം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും നൃത്താവിഷ്കാരങ്ങളും അരങ്ങേറി.  സാംസ്കാരിക സമ്മേളനത്തിനത്തെിയ വിശിഷ്ടാതിഥികളെ തെയ്യം, ശിങ്കാരിമേളം, പുലിക്കളി, ചെണ്ടമേളം മഹാബലി, താലപ്പൊലി  തുടങ്ങിയവയുടെ അകമ്പടിയോടെയാണ് വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്.  ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.
വൈകിട്ട് പിന്നണി ഗായകരായ ഗായത്രി, രാകേഷ് ബ്രഹ്മാനന്ദന്‍, റഹ്മാന്‍ എന്നിവര്‍ നയിച്ച ഗാനമേളയും ഷൈജു നെല്ലിക്കാടിന്‍െറ മിമിക്രിയും അരങ്ങേറി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.