ശൈഖ് സായിദ് പരമ്പരാഗത മഹോത്സവത്തിന് ഇന്ന് തുടക്കം

അബൂദബി: രാജ്യത്തിന്‍െറ പാരമ്പര്യവും സംസ്കാരവും തനിമയും പുതു തലമുറയിലേക്കും വിദേശികളിലേക്കും പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ശൈഖ് സായിദ് പരമ്പരാഗത മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. സാംസ്കാരിക വകുപ്പ് സ്ഥിരം വേദിയായി പ്രഖ്യാപിച്ച അല്‍ വത്ബയിലാണ് 23 ദിവസം നീളുന്ന പരമ്പരാഗത മഹോത്സവം അരങ്ങേറുക. 
അറബ്- ഇമാറാത്തി സംസ്കാരവുമായി ഇഴ ചേര്‍ന്ന വിവിധ വിഭാഗങ്ങള്‍ മഹോത്സവ വേദിയിലുണ്ട്. രാജ്യത്തിന്‍െറ പാരമ്പര്യ- സാംസ്കാരിക വൈവിധ്യം എടുത്തുകാട്ടുന്ന രീതിയില്‍ പരമ്പരാഗത ജലസേചന സംവിധാനമായ ‘ഫലജും’ നാട്ടുഗ്രാമങ്ങളും പ്രാദേശിക ചികിത്സാ രീതികളും മരുന്നുകളും നായാട്ടും മത്സ്യ ബന്ധന രീതികളും എല്ലാം ഈ മേളയില്‍ കാണാന്‍ സാധിക്കും. മരുഭൂമിയുടെ പ്രധാന സവിശേഷതയായ ഒട്ടകവും ഈത്തപ്പനയും ആണ് ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുക. 10000 ഒട്ടകങ്ങള്‍ അണിനിരക്കുന്ന പരിപാടിയും കുതിരയോട്ടവും ഫാല്‍ക്കണുകളുടെയും സലൂക്കിയെന്ന വേട്ടനായ്ക്കളുടെയും പ്രദര്‍ശനവും നടക്കും. സൈന്യത്തിന്‍െറ ബാന്‍റ് മേളം, സംഗീത പരിപാടികള്‍, പരമ്പരാഗത നൃത്തങ്ങള്‍ എന്നിവ എല്ലാ ദിവസവും നടക്കും. ഡിസംബര്‍ 12നാണ് ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവെല്‍ സമാപിക്കുക.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.