ദുബൈ: വ്യാഴാഴ്ച രാവിലെ യു.എ.ഇ ഉണര്‍ന്നെണീറ്റത് ശക്തമായ കാറ്റിലേക്കും മഴയിലേക്കും. ദുബൈയിലും ഷാര്‍ജയിലും റാസല്‍ഖൈമയിലും ഫുജൈറയിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് പോലെ ചെറുതായി മഴ പെയ്യുകയും ശക്തമായ കാറ്റ് വീശുകയും ചെയ്തു. അബൂദബി നഗരത്തില്‍ മഴ പെയ്തില്ളെങ്കിലും ശക്തമായ കാറ്റും മേഘാവൃതമായ കാലാവസ്ഥയുമാണ് അനുഭവപ്പെട്ടത്. തലസ്ഥാന എമിറേറ്റിന്‍െറ വിദൂര പ്രദേശങ്ങളില്‍ ചെറുതായി മഴ ലഭിക്കുകയും ചെയ്തു. കാറ്റില്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞതിനെ തുടര്‍ന്ന് വിവിധ റോഡുകളില്‍ ദൂരക്കാഴ്ച കുറവായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍െറയും വിവിധ പൊലീസ് വകുപ്പുകളുടെയും നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ദുബൈ നിവാസികള്‍ സീസണിലെ ആദ്യ മഴയുടെ സുഖമാണ് വ്യാഴാഴ്ച രാവിലെ അനുഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നഗരത്തില്‍ മേഘാവൃതമായ അന്തരീക്ഷമായിരുന്നുവെങ്കിലും മഴ ലഭിച്ചിരുന്നില്ല. അതേസമയം, അബൂദബി നഗരം ഇപ്പോഴും മഴക്കായി കാത്തിരിപ്പ് തുടരുകയാണ്. പരമാവധി മഴ ലഭിക്കുന്നതിന് നാഷനല്‍ സെന്‍റര്‍ ഫോര്‍ മീറ്ററോളജി ആന്‍റ് സീസ്മോളജിയുടെ നേതൃത്വത്തില്‍ ക്ളൗഡ് സീഡിങ് നടത്തിയിരുന്നു. ഗന്തൂത്തിന് മുകളില്‍ വിമാനം ഉപയോഗിച്ചാണ് ‘മേഘ വിത്തിടല്‍’ നടത്തിയത്. ക്ളൗഡ് സീഡിങ് നടത്തുന്നതിന്‍െറ വീഡിയോയും നാഷനല്‍ സെന്‍റര്‍ ഫോര്‍ മീറ്ററോളജി ആന്‍റ് സീസ്മോളജി ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. റാസല്‍ഖൈമയില്‍ ശക്തമായ മഴ അനുഭവപ്പെട്ടപ്പോള്‍ അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ മഴ കുറവായിരുന്നു. ഷാര്‍ജയിലും ദുബൈയിലും താരതമ്യേന ഭേദപ്പെട്ട മഴ ലഭിച്ചു. ഷാര്‍ജയില്‍ ചില ഭാഗങ്ങളില്‍ റോഡുകളില്‍ വെള്ളം കയറുകയും ചെയ്തു. എല്ലാ എമിറേറ്റുകളിലും രാവിലെ ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. ചില പ്രദേശങ്ങളില്‍ ഏതാനും മരങ്ങള്‍ കട പുഴകിയിട്ടുണ്ട്. കാറ്റില്‍ കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴയില്‍ ഷാര്‍ജയിലും മറ്റും ചെറിയ അപകടങ്ങളുണ്ടായി. റോഡില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് റോഡില്‍ വലിയ ട്രക്ക് തെന്നി മറിയുകയായിരുന്നു. ഇതുമൂലം വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. സംഭവ സ്ഥലത്തത്തെിയ പൊലീസ് ക്രെയിന്‍ ഉപയോഗിച്ചാണ് ട്രക്ക് മാറ്റിയത്. മഴയും കാറ്റും മൂലം രാജ്യത്ത് ഉടനീളം താപനിലയിലും വലിയ കുറവുണ്ടായിട്ടുണ്ട്. ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് റാസല്‍ഖൈമയിലെ ജബല്‍ ജൈസിലാണ്. ഇവിടെ കുറഞ്ഞ താപനില 12 ഡിഗ്രിയായിരുന്നു. അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായിരുന്നു. വെള്ളിയാഴ്ച മഴക്ക് കാര്യമായ സാധ്യതയില്ളെന്നാണ് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലും ദ്വീപുകളിലും മഴ പെയ്തേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.