അബൂദബി: നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ളതും വിശ്വവിഖ്യാതവുമായ ഷേക്സ്പിയറിന്‍െറ ‘മാക്ബത്ത്’ എന്ന ദുരന്ത നാടകത്തിന്‍െറ മനോഹര ദൃശ്യാവിഷ്കാരമാണ് കഴിഞ്ഞ ദിവസം അബൂദബി കേരള സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറിയത്. ഏഴാമത് ഭരത് മുരളി നാടകോത്സവത്തിന്‍െറ ഏഴാം ദിനം കല അബൂദബി അവതരിപ്പിച്ച ഈ നാടകം ലളിതമായ ആവിഷ്കാരത്തിലൂടെയും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിലൂടെയും പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. കാണികളില്‍ പലരും മാക്ബത്ത് വായിക്കുകയും നാടക രൂപത്തില്‍ നേരത്തേ കണ്ടവരും ആണെങ്കിലും വേറിട്ട രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ ഗോപി കുറ്റിക്കോലിന് സാധിച്ചു. ലളിതമായ രീതിയില്‍ വേറിട്ട അവതരണ രീതിയാണ് നാടകത്തെ ഏറെ ശ്രദ്ധേയമാക്കിയത്. കാണികളുടെ ഇടയിലും വേദിയില്‍ നിന്ന് ഇറങ്ങിയുള്ള ഭാഗത്തും എല്ലാമായി നാടകം അവതരിപ്പിച്ചത് കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമായി.
ചെറുതും വലുതുമായ പന്തങ്ങള്‍ കൊളുത്തിവെച്ച് സാധാരണ ലൈറ്റുകള്‍ പരമാവധി ഉപയോഗിക്കാതെയാണ് ‘മാക്ബത്ത്’ അരങ്ങിലത്തെിയത്. ശബ്ദകോലാഹലങ്ങളോ വെളിച്ച വിസ്മയങ്ങളോ വേദിയെ സങ്കീര്‍ണമാക്കുകയോ ചെയ്യാതെ ലളിതവും സുന്ദരവുമായി നാടകം അരങ്ങിലത്തെിക്കാമെന്നതിന്‍െറ ഉദാഹരണമായിരുന്നു ‘മാക്ബത്ത്’. സംവിധായകന്‍െറ കൈയൊതുക്കത്തിനൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും സംഭാഷണ അവതരണവുമാണ് ‘മാക്ബത്തി’നെ മികച്ചതാക്കിയത്. മാക്ബത്തായി അരങ്ങിലത്തെിയ വിനോദ് പട്ടുവവും ലേഡി മാക്ബത്തിനെ അവതരിപ്പിച്ച ബിന്നി ടോമിച്ചനും അസാധ്യ പ്രകടനമാണ് കാഴ്ചവെച്ചത്.
ഡങ്കന്‍ പ്രഭുവിനെ അവതരിപ്പിച്ച ബിജു കിഴക്കിനേലയും മികച്ച അഭിനയമാണ് പകര്‍ന്നുനല്‍കിയത്. മറ്റ് കഥാപാത്രങ്ങളായി രംഗത്തത്തെിയ കബീര്‍, രാജേഷ് മേനോന്‍, കുമാര്‍, സുലജ കുമാര്‍, സന്ധ്യ, കവിത തുടങ്ങിയവരെല്ലാം വേഷങ്ങളോട് നീതിപുലര്‍ത്തി.
മൂന്ന് മന്ത്രവാദിനികള്‍, മാക്ബത്ത്, ലേഡി മാക്ബത്ത്, ഡങ്കന്‍ പ്രഭു, ഡങ്കന്‍ പ്രഭുവിന്‍െറ മക്കള്‍ എന്നിവരിലൂടെ അധികാരത്തിന്‍െറയും കൊലപാതകങ്ങളുടെയും പ്രതികാരത്തിന്‍െറയും കഥയാണ് മാക്ബത്തില്‍ ഷേക്സ്പിയര്‍ പറയുന്നത്.
കൊലപാതകത്തിലൂടെ അധികാരത്തിലേക്ക് നടന്നുകയറുന്ന മാക്ബത്തിന്‍െറ പശ്ചാത്താപവും എപ്പോള്‍ വേണമെങ്കിലും പ്രതികാരത്തിന് ഇരയാകാമെന്ന ഭീതിയും ഒടുവില്‍ ചരിത്രത്തിന്‍െറ ആവര്‍ത്തനമെന്നത് പോലെ കൊല്ലപ്പെടുന്നതുമാണ് മാക്ബത്ത് പറയുന്നത്.
സംവിധായകന്‍ ഗോപി കുറ്റിക്കോല്‍ നാടകത്തിന്‍െറ സ്വതന്ത്ര ആവിഷ്കാരമാണ് നിര്‍വഹിച്ചത്. ഷേക്സ്പിയറിന്‍െറ മാക്ബത്തില്‍ മൂന്ന് പേരാണ് മന്ത്രവാദിനികളെങ്കിലും ഇതില്‍ നാല് പേരായി മാറിയെന്ന് മാത്രം. അതേസമയം, ഒച്ചപ്പാടും ബഹളങ്ങളും അനാവശ്യ ചെലവുകളും വെളിച്ച- ദൃശ്യ വിസ്മയങ്ങളുമില്ലാതെ നവീന രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ സാധിച്ചു. മാക്ബത്ത് എന്ന നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള നാടകത്തെ ഇന്നത്തെ പരിതസ്ഥിതികളുടെ സാഹചര്യത്തില്‍ നിന്ന് വിലയിരുത്താനും കല അബൂദബിയുടെ അവതരണത്തിന് സാധിച്ചു. ഭരത് മുരളി നാടകോത്സവത്തില്‍ വ്യാഴാഴ്ച കനല്‍ യു.എ.ഇയുടെ ‘എന്‍െറ മാത്രം പിഴ’ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.