ശുചിത്വ മാനദണ്ഡങ്ങളില്‍ വീഴ്ച്ച; എട്ട് നീന്തല്‍ കുളങ്ങള്‍ അടപ്പിച്ചു

ഷാര്‍ജ: നഗരസഭ മുന്നോട്ട് വെച്ച ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഷാര്‍ജയില്‍ പ്രവര്‍ത്തിച്ചിരുന്ന എട്ട് നീന്തല്‍ കുളങ്ങള്‍ അധികൃതര്‍ അടപ്പിച്ചു. നഗരസഭയിലെ പൊതു ആരോഗ്യ വിഭാഗം ഡയറക്ടര്‍ ശൈഖ ശാത്ത അലി അബ്ദുല്ല ആല്‍ മുഅല്ലയുടെ നിര്‍ദേശ പ്രകാരമാണ് ഇവ അടപ്പിച്ചത്. നഗരസഭ നിര്‍ദേശിച്ച അറ്റകുറ്റ പണികള്‍ നടത്തി ബോധ്യപ്പെടുത്തിയാല്‍ ഇവക്ക് വീണ്ടും പ്രവര്‍ത്താനാനുമതി നല്‍കുമെന്ന് ഡയറക്ടര്‍ പറഞ്ഞു. 
സ്കൂള്‍, ബഹുനില കെട്ടിടങ്ങള്‍, ക്ളബുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയുടെ നീന്തല്‍ കുളങ്ങളിലാണ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയത്. നീന്തല്‍കുളങ്ങളിലെ ശുചിത്വമില്ലായ്മ പൊതുജനാരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നത് കണക്കിലെടുത്ത് ശക്തമായ പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. കുളങ്ങളുടെ ചുവരുകള്‍, ഉപകരണങ്ങള്‍ എന്നിവയുടെ ഗുണമേന്‍മ പരിശോധിച്ച് ഉറപ്പ് വരുത്തും. ജലത്തിലെ അല്‍ഗകളുടെ തോത്, ക്ളോറിന്‍െറ അനുപാതം എന്നിവ കണ്ടത്തൊന്‍ നീന്തല്‍ കുളത്തിലെ വെള്ളം ശേഖരിച്ച് പരീക്ഷണ ശാലകളില്‍ പരിശോധന നടത്തും. ഇത്തരം കാര്യങ്ങളില്‍ വീഴ്ച്ചകള്‍ കണ്ടത്തെിയാല്‍ സ്ഥാപനങ്ങള്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. താമസിക്കുന്ന കെട്ടിടങ്ങളിലും മറ്റിടങ്ങളിലുമുള്ള നീന്തല്‍ കുളങ്ങളില്‍ ശുചിത്വമില്ലായ്മ കണ്ടത്തെിയാല്‍ അറിയിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.