അബൂദബി: യേശുക്രിസ്തുവിന്‍െറ ജനനത്തിന്‍െറ ഓര്‍മപ്പെടുത്തലായ ക്രിസ്മസ് ക്രൈസ്തവ ദേവാലയങ്ങളിലും വീടുകളിലും ആഘോഷിച്ചു. വിവിധ സംഘടനകളും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
അബൂദബി, അല്‍ഐന്‍, ദുബൈ, ഷാര്‍ജ തുടങ്ങിയയിടങ്ങളിലെല്ലാം ആഘോഷങ്ങള്‍ നടന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രത്യേക പ്രാര്‍ഥനകളോടെയാണ് ദേവാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ക്രിസ്മസ് കരോളുകളും കേക്ക് വിതരണവും എല്ലാം ആഘോഷമായി നടന്നു. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ക്രിസ്മസ് ദിനത്തില്‍ വിവിധ പ്രാദേശിക കൂട്ടായ്മകളും യു.എ.ഇയിലുള്ള കുടുംബങ്ങളും ഒത്തുകൂടലുകള്‍ സംഘടിപ്പിച്ചിരുന്നു. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും ചെറിയ കലാപരിപാടികള്‍ സംഘടിപ്പിച്ചുമെല്ലാം ആഘോഷം കൊഴുപ്പിച്ചു. ക്രിസ്മസ് വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച വന്നതും വ്യാഴാഴ്ച നബിദിന അവധി ലഭിച്ചതും രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് ആഘോഷങ്ങള്‍ പൊലിപ്പിക്കാന്‍ സഹായമായി. വിവിധ ദേശങ്ങളിലും സംസ്കാരങ്ങളിലുമുള്ളവര്‍ ഒന്നിച്ചു ചേര്‍ന്നാണ് പല ദേവാലയങ്ങളിലും ശുശ്രൂഷകളും ആഘോഷങ്ങളും നടന്നത്. സമ്മാനങ്ങളും ചോക്ളേറ്റുകളുമായി മിക്ക മാളുകളുടെയും മുന്നില്‍ സാന്‍റാക്ളോസും സജീവമായിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലേബര്‍ ക്യാമ്പുകളില്‍ കേക്ക് വിതരണം നടത്തി. 25ഓളം പേര്‍ വിവിധ ദേശക്കാരായ ആയിരത്തോളം പേര്‍ക്ക് കേക്കുകള്‍ സമ്മാനിച്ചു. മലയാളി സമാജത്തില്‍ കുട്ടികളുടെ വിന്‍റര്‍ ക്യാമ്പിലും ക്രിസ്മസ് ആഘോഷങ്ങള്‍ നടന്നു. ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള ഉടുപ്പുകളും തൊപ്പിയും ധരിച്ചാണ് കുട്ടികള്‍ ക്രിസ്മസ് ആഘോഷിച്ചത്. ദുബൈയിലും ഷാര്‍ജയിലുമെല്ലാം പാര്‍ക്കുകളില്‍ അടക്കം ഒത്തുകൂടലുകളും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.