അല്‍ഐന്‍: മൂന്നുദിവസം നീണ്ട അല്‍ഐന്‍ ഇന്‍റര്‍നാഷണല്‍ എയ്റോ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. യു.എ.ഇ. ടീം ഫുര്‍സാന്‍ 51.6 പോയന്‍റുമായി ചാമ്പ്യന്മാരായി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ 51.5, 47 പോയന്‍റുകളോടെ ബ്രാവോ 3 റെപ്സോള്‍, റിച്ചാര്‍ഡ് ഗുഡ്വിന്‍ എന്നീ ടീമുകള്‍ നേടി. ഫൈനല്‍ റൗണ്ടില്‍ എട്ട് ടീമുകളാണ് മത്സരിച്ചത്. സെന്‍സര്‍ നിര്‍മിത ഇലക്ട്രോണിക് ടൈമറുകളും കോണോമോട്ടോര്‍ മീറ്ററുകളും ഉപയോഗിച്ചാണ് മത്സരങ്ങളിലെ വിജയികളെ കണ്ടത്തെിയത്. അഭ്യാസ പ്രകടനങ്ങള്‍ക്കായി നഗരിയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍വെച്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി. ഉച്ചക്ക് 12 ഓടെ തുടങ്ങിയ അഭ്യാസ പ്രകടനങ്ങള്‍ വൈകുന്നേരം ആറ് വരെ നീണ്ടു. വിജയികളെ കൂടാതെ സൗദി ഹോക്സ്, ഗൈ്ളഡര്‍ എഫ്, എക്സ്, ആര്‍ട്ടര്‍ കൈലാക്, ബ്രൈറ്റ്ലിംഗ് വിംഗ് വാക്കേഴ്സ്, ബെല്‍ജിയന്‍ ഡ്രോംങ്കോ എന്നീ ടീമുകള്‍ വ്യത്യസ്തങ്ങളായ അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കൂടാതെ യു.എ.ഇ. ആംഡ്ഫോഴ്സിന്‍െറ മിറാഷ് 2000 എഫ് 16 ഉപയോഗിച്ചുള്ള പ്രകടനവും അരങ്ങേറി. ബ്രിട്ടന്‍െറ സ്വപ്ന ഗൈ്ളഡര്‍ വൈമാനികന്‍ വിമാനത്തെ ഉയരങ്ങളില്‍നിന്ന് 12 തവണ തുടര്‍ച്ചയായി മലക്കം മറിച്ചത് കാണികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. സമ്മാനദാന ചടങ്ങിന് ശേഷം ആറോടെ നീലാകാശത്ത് വിവിധ വര്‍ണങ്ങള്‍ വിരിയിച്ച വെടിക്കെട്ട് പരിപാടികളോടെയാണ് എയര്‍ ഷോ സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.