ദുബൈ: ഇന്ത്യയിലെയും പാക്കിസ്താനിലെയും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള മികച്ച തദ്ദേശ ഭരണ പരീക്ഷണങ്ങളും അഴിമതി നിര്‍മ്മാര്‍ജന നടപടികളും പരസ്പരം കൈമാറാന്‍ ദുബൈ ദേര സിറ്റി സെന്‍ററില്‍ നടന്ന ഇന്തോ പാക് പാര്‍ലമെന്‍േററിയന്മാരുടെയും മറ്റു ജനപ്രതിനിധികളുടെയും ചര്‍ച്ചയില്‍ തീരുമാനമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം കാരണം മൂന്നാം രാജ്യത്ത് ചര്‍ച്ച നടത്തേണ്ട സാഹചര്യമുണ്ടായെങ്കിലും രണ്ടിടങ്ങളിലേയും ജനങ്ങള്‍ക്ക് ഗുണകരമായ ഭരണരംഗത്തെ പരീക്ഷണങ്ങള്‍ പരസ്പരം കൈമാറുന്നതിനായുള്ള സംവാദം തുടരാനുള്ള പൊതുവികാരമാണ് യോഗം പങ്കുവെച്ചത്.
തദ്ദേശ ഭരണ സംവിധാനം കൂടുതല്‍ ശക്തമാക്കുക, സത്രീകള്‍ക്ക് കൂടുതല്‍ ഭരണപങ്കാളിത്തം നല്‍കുക, ജനാധിപത്യ സംവിധാനം കൂടുതല്‍ ശക്തമാക്കുക, അഴമതി വിരുദ്ധ സംവിധാനം കാര്യക്ഷമമാക്കുക, വിവരാവകാശ നിയമം കൂടുതല്‍ ഫലപ്രദമാക്കുക തുടങ്ങിയ ഇരു രാജ്യങ്ങളെയും ബാധിക്കുന്ന 16 കാര്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്തി.
ന്യൂഡല്‍ഹി ആസ്ഥാനമായ സെന്‍റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) ,ഇസ്ലാമാബാദ് ആസ്ഥാനമായ പാക്കിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലെജിസ്ളേറ്റീവ് ഡിപ്പാര്‍ട്ട്മെന്‍റ് ആന്‍റ് ട്രാന്‍സ്പെരന്‍സി ( പില്‍ഡാറ്റ്) എന്നിവ ചേര്‍ന്ന് ഒരുക്കിയ ചര്‍ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തദ്ദേശ വികസനത്തിലെ നേട്ടങ്ങള്‍ പങ്കുവെക്കാനും അഴിമതി രഹിത സദ്ഭരണം നടപ്പാക്കുന്നതിലുമുള്ള പുതിയ കാല്‍വെപ്പായത്.
സാമൂഹിക മുന്നേറ്റത്തിനു വഴിതെളിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടുമനസിലാക്കാന്‍ കേരളത്തിലത്തൊന്‍ പാക് പ്രതിനിധി സംഘം സന്നദ്ധതയും അറിയിച്ചു. വിലങ്ങുതടിയായ ഇന്തോ-പാക് വീസ പ്രശ്നം പരിഹരിക്കുകയാണെങ്കില്‍ ഉടന്‍ സന്ദര്‍ശനം നടത്താനുള്ള താല്‍പര്യമാണ് പാക് സംഘം അറിയിച്ചത്.
കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് വീസ പ്രശ്നത്തില്‍ പരിഹാരം കാണാമെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘ തലവനായ മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ എം.പി പറഞ്ഞു. പാക്കിസ്താനിലെ തദ്ദേശ ഭരണസംവിധാനത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അവിടെ സന്ദര്‍ശിക്കാനുള്ള താല്‍പര്യം ഇന്ത്യന്‍ സംഘവും പങ്കുവെച്ചു.
ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തിലെ വി.ഡി. സതീശന്‍ എം.എല്‍.എ അഴിമതി രഹിത ഭരണ സംവിധാനം നടപ്പിലാക്കുന്നതും സുതാര്യ ഭരണം സംബന്ധിച്ചും സംസാരിച്ചു.
മുന്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ നടപ്പാക്കിയ സ്ത്രീധനരഹിത ഗ്രാമം പദ്ധതി, എല്ലാവര്‍ക്കും നാലാം ക്ളാസ്, 35 വയസുകഴിഞ്ഞവര്‍ക്കെല്ലാം പത്താം ക്ളാസ്, എല്ലാവര്‍ക്കും വീട് അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കിയത് വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സാമൂഹിക മാറ്റം നടപ്പാക്കുന്നതും ബാല്യവിവാഹം ഇല്ലാതാക്കിയതും വിവരിച്ചപ്പോള്‍ പാക് സംഘം ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു. സ്ത്രീകള്‍ക്ക് തൊഴിലും ശാക്തീകരണവും നല്‍കുന്ന കുടുംബശ്രീ അടക്കമുള്ള പദ്ധതികളെക്കുറിച്ചും ഷൗക്കത്ത് വിശദീകരിച്ചു.
ഇതോടെയാണ് ഇവ നേരിട്ടു കണ്ടു മനസിലാക്കാനുള്ള താല്‍പര്യം പാക് സംഘത്തിലെ മുന്‍ പഞ്ചാബ് ഗവര്‍ണറും പാക് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഷാഹിദ് ഹമീദ് അടക്കമുള്ളവര്‍ പങ്കുവെച്ചത്. മണിശങ്കര്‍ അയ്യര്‍ എം.പിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തില്‍ മുന്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്തര്‍സിങ് ഹൂഡ, കര്‍ണാടക മന്ത്രി ഡോ. ശരണ്‍ പ്രകാശ് പാട്ടീല്‍, രാജസ്ഥാന്‍ മുന്‍ മന്ത്രി മഹീന്ദര്‍ജീത് സിങ് മാളവ്യ എം.എല്‍.എ, ബംഗാള്‍ ധനകാര്യ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ സുഖ്വിലാസ് ബര്‍മ്മ എം.എല്‍.എ, ആം ആദ്മി പാര്‍്ട്ടി വക്താവ് അശുതോഷ്, കാച്ച് ന്യൂസ് എഡിറ്റര്‍ ഭരത് ഭൂഷണ്‍, ഡോ. നൂപുര്‍ തിവാരി, നന്ദന റെഡ്ഡി, പ്രഫ. ജോര്‍ജ് മാത്യു എന്നിവരും ഉണ്ടായിരുന്നു.
പാക്കിസ്താന്‍ നാഷണല്‍ അസംബ്ളി റെയില്‍വെ സ്റ്റാന്‍ന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് നവീദ് ഖ്വാമറിന്‍്റെ നേതൃത്വത്തിലുള്ള പാക് പ്രതിനിധി സംഘത്തില്‍ മുന്‍ പഞ്ചാബ് ഗവര്‍ണറും പാക് കേന്ദ്ര മന്ത്രിയുമായിരുന്ന ഷാഹിദ് ഹമീദ്, പെഷവാര്‍ ജില്ലാ നാസി അറബ ്മുഹമ്മദ് അസിം ഖാന്‍, മഹ്താബ് അക്ബര്‍ റാഷിദി എം.പി, മിയാന്‍ മുഹമ്മദ് ഉല്‍ റാഷിദ എം.പി, പഞ്ചാബ് പ്രവിശ്യ പ്രതിപക്ഷ നേതാവ് എന്‍ജിനീയര്‍ ക്വമര്‍ ഉല്‍ ഇസ്ലാം രാജ, സയ്യിദ് റഹ്മാന്‍, സയ്യിദ് ബുറാന്‍ അലി, താജ് മുഹമ്മദ് അഫ്രീദി തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.