അബൂദബി: തലസ്ഥാന നഗരിയുടെ പൈതൃക കേന്ദ്രവും ചരിത്രത്തിന്‍െറ ഭാഗവുമായ ഖസ്റുല്‍ ഹൊസന്‍ മഹോത്സവ പ്രതീതിയിലേക്ക് തിരിച്ചത്തെുന്നു. എമിറേറ്റിന്‍െറ പ്രതീകാത്മക ജന്‍മസ്ഥലവും ആല്‍ നഹ്യാന്‍ കുടുംബത്തിന്‍െറ ആസ്ഥാനവുമായിരുന്ന ഖസ്റുല്‍ ഹൊസനില്‍ ഫെബ്രുവരി മൂന്ന് മുതല്‍ 13 വരെയാണ് ഫെസ്റ്റിവെല്‍ നടക്കുക. അബൂദബിയിലെ ആദ്യ കെട്ടിടമായി അറിയപ്പെടുന്ന ഖസ്റുല്‍ ഹൊസനിന്‍െറ സംരക്ഷണ പ്രവൃത്തികള്‍ തുടരുന്നതിനിടയിലാണ് മഹോത്സവം എത്തുന്നത്. 2016 ഫെസ്റ്റിവെല്‍ കോട്ടയുടെ ചരിത്ര പ്രാധാന്യം ആഘോഷിക്കുന്നതും യു.എ.ഇ സ്ഥാപകരെയും ഭരണ നേതൃത്വത്തെയും ബഹുമാനിക്കുന്നതുമായിരിക്കും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ രക്ഷാകര്‍തൃത്വത്തിലാണ് പത്ത് ദിവസത്തെ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
അബൂദബി വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റിയാണ് സംഘാടകര്‍. ഖസ്റുല്‍ ഹൊസന്‍ കോട്ടയെ അബൂദബിയുടെ സാംസ്കാരിക ഹൃദയമായി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെട്ടിടത്തിന്‍െറയും പരിസര പ്രദേശങ്ങളുടെയും സംരക്ഷണ പ്രവൃത്തികള്‍ നടന്നുവരുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ മികവോടെയാണ് മഹോത്സവം സംഘടിപ്പിക്കുന്നത്.
എമിറേറ്റിലെ പ്രമുഖ സാംസ്കാരിക പരിപാടിയായി ഖസ്റുല്‍ ഹൊസന്‍ മഹോത്സവം മാറിക്കഴിഞ്ഞതായും ദേശീയ ചരിത്രം ജനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷിക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ടി.സി.എ അബൂദബി ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക് പറഞ്ഞു. കോട്ട, നാഷനല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍, കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ബില്‍ഡിങ് എന്നിവിടങ്ങളിലെ സംരക്ഷണ പദ്ധതികള്‍ ഈ വര്‍ഷത്തെ മഹോത്സവത്തില്‍ അവതരിപ്പിക്കപ്പെടും. ഇതോടൊപ്പം കോട്ടയുടെ ചരിത്രവും പ്രാധാന്യവും വിളിച്ചോതുന്ന പ്രദര്‍ശനങ്ങളും ഉണ്ടാകും.
അബൂദബിയുടെ ചരിത്രവും സംസ്കാരവും പാരമ്പര്യവും ഓരോ സന്ദര്‍ശകനും മനസ്സിലാകുന്ന രീതിയില്‍ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളതായും ടി.സി.എ അബൂദബി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.