‘ക്യാമ്പ് ക ചാമ്പ്’ അവസാനഘട്ടത്തിലേക്ക്

ദുബൈ: യു.എ.ഇയിലെ സാധാരണക്കാരായ തൊഴിലാളികളിലെ ഗായക പ്രതിഭകളെ കണ്ടത്തെുന്നതിനുള്ള ‘ക്യാമ്പ് ക ചാമ്പ്’ മത്സരം അവസാന ഘട്ടത്തിലേക്ക്. യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ പാട്ടു മത്സരമായ ക്യാമ്പ് ക ചാമ്പില്‍ ജേതാക്കളെ കാത്തിരിക്കുന്നത് അരലക്ഷം ദിര്‍ഹവും സ്വര്‍ണവുമെല്ലാമാണ്.
മത്സരത്തിന്‍െറ ഒമ്പതാമത് പതിപ്പ് ഇക്കഴിഞ്ഞ ജൂലൈ 23നാണ് തുടങ്ങിയത്. തൊഴിലാളികള്‍ക്കിടയിലെ മികച്ച ഗായകരെ കണ്ടത്തെുന്നതിനും അവരുടെ കഴിവിന് പ്രോത്സാഹനം നല്‍കാനും 2007ല്‍ തുടങ്ങിയ പരിപാടിയില്‍ അന്ന് മൂന്നു കമ്പനികള്‍ മാത്രമാണ് പങ്കെടുത്തിരുന്നതെങ്കില്‍ ഇന്നത് 24 കമ്പനികളായതായി സംഘാടകര്‍ പറയുന്നു. ഇത്തവണ മൂന്നു മാസം നീളുന്ന മത്സരത്തില്‍ 140 ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള 4000 ത്തിലേറെ പേരാണ്  മാറ്റുരക്കുന്നത്. ഓഡിഷന്‍ ടെസ്റ്റ് വിവിധ ക്യാമ്പുകളിലായി നടക്കുകയാണ്. 
ഒക്ടോബര്‍ രണ്ടിനാണ് ഫൈനല്‍. രണ്ടംഗ ടീമായാണ് മത്സരം. മത്സരാര്‍ഥികള്‍ മാത്രമല്ല വിവിധ ക്യാമ്പുകളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്കും വലിയൊരു വിനോദ, ആസ്വാദന പരിപാടിയായി ഇത് മാറിയിരിക്കുന്നു. ആര്‍ക്കും മത്സരിക്കാമെന്നതാണ് ഒരു പ്രത്യേകത. പ്രവേശ ഫീസുമില്ല. 
ക്യാമ്പിന് പുറത്തുള്ളവര്‍ക്ക് ആസ്വദിക്കാനായി റേഡിയോ 4-89.1 എഫ്.എം മത്സരം പ്രക്ഷേപണം ചെയ്യുന്നുണ്ട്.
വിജയികള്‍ക്ക് വെസ്റ്റേണ്‍ യൂനിയന്‍ നല്‍കുന്ന കാഷ് അവാര്‍ഡും ഡു നല്‍കുന്ന സ്വര്‍ണവും ജീപാസിന്‍െറ ഗൃഹോപകരണങ്ങളും എയര്‍ അറേബ്യയുടെ വിമാനടിക്കറ്റുകളും സമ്മാനമായി ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.