അജ്മാന്: നിയമലംഘനത്തിന് പൊലീസ് പിടിയിലാകുന്ന വാഹനങ്ങൾ സ്വന്തം സംരക്ഷണയിൽ സൂക്ഷിക്കാനുള്ള സ്മാർട്ട് വെഹിക്കിൾ റിസർവേഷൻ സംവിധാനം അജ്മാനിൽ കഴിഞ്ഞവർഷം ഉപയോഗപ്പെടുത്തിയത് 1,565 വാഹനങ്ങൾ. അജ്മാൻ ട്രാഫിക് ആൻഡ് പെട്രോൾ ഡിപ്പാർട്ട്മെന്റാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഉടമകളുടെ ഇഷ്ടമനുസരിച്ച് വീട്ടിലോ സ്വകാര്യ പാർക്കിങ് ഏരിയയിലേക്കോ വാഹനം കൊണ്ടുപോകാനുള്ള സൗകര്യമാണ് സ്മാർട്ട് വെഹിക്കിൾ റിസർവേഷൻ സംവിധാനം. ഇതിനായി വാഹനമുടമ അജ്മാൻ ട്രാഫിക്, ലൈസൻസിങ് സേവന കേന്ദ്രത്തിലെത്തിക്കണം. അവിടെ സ്മാര്‍ട്ട് ഇമ്പൌണ്ട് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടശേഷം എമിറേറ്റ്സ് ഐ.ഡി, ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ മറ്റ് രേഖകൾ എന്നിവ സമര്‍പ്പിക്കണം. ഫീസായി അഞ്ഞൂറ് ദിര്‍ഹം അടക്കുകയും വേണം. തുടർന്ന് വാഹനത്തില്‍ സ്മാര്‍ട്ട് ഇമ്പൌണ്ട് ഉപകരണം ഘടിപ്പിക്കും.
രാത്രി പന്ത്രണ്ട് മണിക്ക് മുമ്പായി സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് വാഹനം കൃത്യമായി പാര്‍ക്ക് ചെയ്യണം. കാലാവധി കഴിയുന്ന മുറക്ക് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണം അജ്മാൻ ട്രാഫിക്, ലൈസൻസിങ് സേവന കേന്ദ്രത്തില്‍ തിരിച്ചേൽപിക്കണം. ഒരുമാസ കാലാവധിക്കുശേഷം വരുന്ന ഓരോ മാസത്തിനും നൂറു ദിര്‍ഹം വീതം അധികമായി അടക്കുകയും വേണം. പദ്ധതിപ്രകാരം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് പൊലീസ് ഘടിപ്പിക്കുന്ന ഇലക്ട്രോണിക് ജി.പി.എസ് ട്രാക്കർ വഴി നിരീക്ഷിക്കും. ഇംപൗണ്ട്മെന്റ് കാലയളവിൽ വാഹനം പരിപാലിക്കാനും സംരക്ഷിക്കാനും കഴിയും. പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങൾ സൂക്ഷിച്ച സ്ഥലത്തുനിന്ന് മുപ്പത് മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കാനും നീക്കാനും അനുവാദമുണ്ട്. 30 മീറ്ററിലധികം ദൂരത്തേക്ക് വാഹനം നീക്കിയാൽ പിഴയീടാക്കും. പരിധിവിട്ട് മാറ്റിയാല്‍ പിഴയ്ക്കും പുതിയ കണ്ടുകെട്ടൽ കാലയളവിനും വാഹനം വിധേയമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.