ഇടിച്ചിട്ട്​ വാഹനം നിർത്താതെ പോയി; 14 കാരൻ അറസ്റ്റിൽ

ദുബൈ: കാൽനട യാത്രക്കാരനായ ചൈനീസ് പൗരന്​ വാഹനമിടിച്ച്​ പരിക്കേറ്റ സംഭവത്തിൽ 14 കാരൻ അറസ്റ്റിൽ. ഇക്കഴിഞ്ഞ 17ാം തീയതിയാണ്​ സംഭവം. വൈകിട്ട്​ നടക്കാനിറങ്ങിയതായിരുന്നു ചൈനക്കാരനായ താമസക്കാരൻ. ഒന്നര മണിക്കൂറിന്​ ശേഷം വീട്ടിൽ തിരിച്ചെത്തിയ ഇയാൾക്ക്​ ക്ഷീണവും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന്​ ഭാര്യ കാര്യമന്വേഷിച്ചപ്പോഴാണ്​ അപകടം പറ്റിയ വിവരം അറിയുന്നത്​.

ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ഒന്നിലധികം സ്ഥലത്ത്​ ചതവും മുറിവും കണ്ടെത്തിയതോടെ ഇവർ പൊലീസ്​ പരാതി നൽകുകയായിരുന്നു. അ​ന്വേഷണത്തിൽ 14 കാരന്‍റെ വാഹനമിടിച്ചാണ്​ പരിക്കേറ്റതെന്ന്​ കണ്ടെത്തി. സംഭവ ദിവസം പരാതി നൽകുന്നതിന്​ ചൈനക്കാരൻ വിസമ്മതിച്ചതായി പ്രോസിക്യൂഷന്‍റെ അന്വേഷണത്തിൽ ബോധ്യമായി. കൗമാരക്കാരനായ യുവാവിന്‍റെ പേരിൽ മറ്റ്​ ക്രിമിനൽ കേസുകളില്ലെന്ന്​ പ്രോസിക്യൂഷൻ അറിയിച്ചു. എങ്കിലും നിയമ നടപടികൾ പൂർത്തിയാക്കാനായി പൊലീസിന്​ കൈമാറിയിരിക്കുകയാണ്​. കുട്ടികൾ വാഹനമോടിക്കുന്നതിൽ രക്ഷിതാക്കൾ ശ്രദ്ധപുലർത്തണമെന്ന്​ ദുബൈ പൊലീസ്​ മുന്നറിയിപ്പ്​ നൽകി.  

Tags:    
News Summary - 14-year-old arrested for crashing into car and not stopping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.