കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘മദ്ഹേ മദീന റബീഹ് കോൺഫറൻസിൽ’ സിംസാറുൽ ഹഖ് ഹുദവി സംസാരിക്കുന്നു
നബിയുടെ സേവന മാതൃക പൊതുപ്രവർത്തകർക്ക് വഴികാട്ടിയാകണം: സിംസാറുൽ ഹഖ് ഹുദവി
ദുബൈ: പ്രവാചകൻ മുഹമ്മദ് നബി യുടെ മഹത്തായ ജീവിതവും ചര്യയും ഓരോ വിശ്വാസിക്കും വഴികാട്ടിയാകണമെന്ന് സിംസാറുൽ ഹഖ് ഹുദവി അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി അബുഹൈൽ കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മദ്ഹേ മദീന റബീഹ് കോൺഫറൻസിൽ’ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നബിയുടെ ജീവിതം സ്നേഹത്തിന്‍റെയും കരുണയുടെയും സത്യസന്ധതയുടെയും ഉത്തമ മാതൃകയാണ്. വ്യക്തിജീവിതം മുതൽ കുടുംബം, സമൂഹം, അയൽബന്ധങ്ങൾ, സഹജീവികളോടുള്ള ഇടപെടലുകൾ തുടങ്ങി ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും നബി മനോഹര മാതൃക കാണിച്ചുതന്നിട്ടുണ്ട്. പൊതുപ്രവർത്തകർ നബിയുടെ സേവന മാതൃകയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സമൂഹത്തിന്‍റെ നന്മക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്‍റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിങ് സെക്രട്ടറി അഷ്റഫ് ബായാർ സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി ആക്ടിങ് സെക്രട്ടറി അഫ്സൽ മെത്തമ്മൽ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീൽ, കെ.പി.എ. സലാം, റയീസ് തലശ്ശേരി, അഹമ്മദ് ബിച്ചി കോഴിക്കോട്, ഹനീഫ് ചെർക്കള, അഷ്റഫ് കൊടുങ്ങല്ലൂർ, ഹസൻ ചാലിൽ, വ്യവസായ പ്രമുഖരായ ഡോ. അബൂബക്കർ കുറ്റിക്കോൽ, സ്പിക് അബ്ദുല്ല, സലാം ഹാജി വെൽഫിറ്റ്, റഷീദ് ബായാർ, ജില്ല ഭാരവാഹികളായ സലാം തട്ടാഞ്ചേരി, ഇസ്മായിൽ നാലാംവാതുക്കൽ, ഹുസൈനാർ ബീജന്തടുക്ക, മൊയ്തീൻ ബാവ ഹൊസങ്കടി, ഫൈസൽ മൊഹ്സിൻ തളങ്കര, സി.എ. ബഷീർ പള്ളിക്കര, റഫീഖ് പടന്ന, ആസിഫ് ഹൊസങ്കടി, സിദ്ദീഖ് ചൗക്കി, സുബൈർ അബ്ദുല്ല, മഹ്മൂദ് ഹാജി പൈവളിഗെ, അഷ്‌റഫ് പാവൂർ, ഇബി അഹ്മദ് ചെടയ്ക്കാൽ, മണ്ഡലം നേതാക്കളായ ഇബ്രാഹിം ബേരികെ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട് കാലിദ് പാലക്കി, എ.ജി.എ. റഹ്മാൻ, സൈഫുദ്ദീൻ മൊഗ്രാൽ, തൽഹത്ത് തളങ്കര, റഷീദ് അവയിൽ, മൻസൂർ മർത്യ, സലാം മാവിലാടം, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ ഫാസിൽ മെട്ടമ്മൽ, കബീർ അസ്ഹദി, ഷാഫി അസ്ഹദി, അൻതാസ് ചെമ്മനാട്, റഫീഖ് എതിർത്തോട്, സുബൈർ മാങ്ങാട്, ഐ.പി.എം. ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.
സിംസാറുൽ ഹഖ് ഹുദവിയെ ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഷാൾ അണിയിച്ച് ആദരിച്ചു. ജില്ല കമ്മിറ്റിയുടെ സ്നേഹോപഹാരം ഡോ. അബൂബക്കർ കുറ്റിക്കോൽ സമ്മാനിച്ചു. ജില്ല കമ്മിറ്റി ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു. ദുബൈ എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇശ്‌ഖ് മജ്‌ലിസും ചടങ്ങിന്‍റെ ഭാഗമായി അരങ്ങേറി. യാക്കൂബ് മൗലവി, ഖാലിദ് ബാഖവി, സീതി ഉസ്താദ്, സവാദ് ഹനീഫി, മുഹമ്മദ് ഉസ്താദ് തൃക്കരിപ്പൂർ, ഷാഫി അസ്ഹദി, കബീർ അസ്ഹദി, അസീസ് മുസ്‌ലിയാർ കാഞ്ഞങ്ങാട് എന്നിവർ മൗലിദ് പാരായണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.