സെപ്റ്റംബറിൽ ചൂട് കുറയും: മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം
ദോഹ: വേനൽക്കാലത്തിന്റെ അവസാനമായ സെപ്റ്റംബറിൽ രാജ്യത്ത് മിതമായ കാലാവസ്ഥ ആയിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ വിഭാഗം. ഈ മാസത്തിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും മഴക്കും സാധ്യതയുണ്ട്. ചൂട് ക്രമേണ കുറയുകയും ചെയ്യും.
സെപ്റ്റംബർ ശരത്കാലത്തിന്റെ ആദ്യ മാസവും വേനലിൽ നിന്ന് ശൈത്യകാലത്തേക്കുള്ള മാറ്റത്തിന്റെ കാലയളവുമാണ്. കൂടാതെ, മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടാൻ സാധ്യതയുണ്ട്. ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം.
ഖത്തറിൽ സെപ്റ്റംബറിലെ ശരാശരി പ്രതിദിന താപനില 33.1 ഡിഗ്രി സെൽഷ്യസ് ആണ്. സെപ്റ്റംബർ മാസത്തിൽ ഖത്തറിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 46.2 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞത് 20.3 ഡിഗ്രിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.