ഉത്തമന്‍റെ കുടുംബത്തിന് ഓർമയുടെ ധനസഹായം കൈമാറി

ദുബൈ: അകാലത്തിൽ മരിച്ച ഓർമ കുടുംബാംഗം ഉത്തമന്‍റെ കുടുംബത്തിന് ഓർമയുടെ സഹായനിധിയായ രണ്ട് ലക്ഷം രൂപ കൈമാറി. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയും ഗുരുവായൂർ എം.എൽ.എയുമായ കെ.വി. അബ്ദുൽ ഖാദർ തുക കൈമാറി. തിങ്കളാഴ്ച കൊടുങ്ങല്ലൂർ എറിയാട്ടെ ഉത്തമന്‍റെ വീട്ടിൽ നടന്ന ചടങ്ങിൽ ഭാര്യക്കും മകൾക്കുമാണ് സഹായധനം കൈമാറിയത്.

ലോക കേരളസഭാംഗം എൻ.കെ. കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, വൈസ് പ്രസിഡന്‍റ്​ സോണിയ ഷിനോയ് പുൽപ്പാട്ട്, മുൻ പ്രസിഡന്‍റ്​ ഷിഹാബ് എന്നിവരടക്കം ഓർമയുടെ പത്തോളം കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - financial aid money hand overed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.