ദുബൈ: യു.എ.ഇയിൽ ബുധനാഴ്ച 546 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം 206 പേർ സുഖം പ്രാപിക്കുകയും ചെയ്തതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 11 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 157 ആയി ഉയർന്നു.
സാമൂഹിക അകലം പാലിക്കുകയും കൂടിച്ചേരലുകൾ ഒഴിവാക്കുകയും വേണമെന്ന കർശന നിർദേശം ലംഘിച്ചതാണ് കഴിഞ്ഞ ദിവസം കേസുകൾ വർധിക്കാൻ ഇടയാക്കിയത്. രണ്ട് കുടുംബങ്ങൾ ഇത്തരത്തിൽ ഒത്തുചേർന്നത് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 30 പേർക്ക് രോഗബാധയുണ്ടാവാൻ കാരണമായി.
രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ 15,738 ആണ്. 3359 പേർ സുഖം പ്രാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.