യു.എ.ഇ യിൽ വ്യാ​ജ വി​സ നി​ർ​മി​ച്ചാ​ൽ 10 വ​ർ​ഷം ത​ട​വ്​


ദു​ബൈ: വ്യാ​ജ വി​സ നി​ർ​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി ദു​ബൈ പ​ബ്ലി​ക്ക്​ പ്രോ​സി​ക്യൂ​ഷ​ൻ. കു​റ്റ​കൃ​ത്യം ക​ണ്ടെ​ത്തി​യാ​ൽ 10 വ​ർ​ഷം വ​രെ ത​ട​വ്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്. 2021ലെ ​ഫെ​ഡ​റ​ൽ നി​യ​മം 29 പ്ര​കാ​രം മ​റ്റ്​ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ചാ​ലും സ​മാ​ന ശി​ക്ഷ​യാ​യി​രി​ക്കും ല​ഭി​ക്കു​ക. വി​ദേ​ശി​യാ​ണ്​ കു​റ്റ​കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ ശി​ക്ഷാ​കാ​ലാ​വ​ധി​ക്കു​ശേ​ഷം അ​യാ​ളെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്യും.

ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലു​ള്ള ഫോ​ട്ടോ, ന​മ്പ​റു​ക​ൾ, മ​റ്റ്​ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ മാ​റ്റം വ​രു​ത്താ​ൻ പാ​ടി​ല്ല. വ്യാ​ജ ഒ​പ്പും മു​ദ്ര​ക​ളും നി​ർ​മി​ക്കു​ക, ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ ഒ​പ്പി​ട്ട​തോ മു​ദ്ര പ​തി​ച്ച​തോ വി​ര​ല​ട​യാ​ളം അ​ട​ങ്ങി​യ​തോ ആ​യ ശൂ​ന്യ പേ​പ്പ​ർ പൂ​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും പ​ബ്ലി​ക്ക്​ പ്രോ​സി​ക്യൂ​ഷ​ൻ എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു. രാ​ജ്യ​ത്ത്​ സു​ശ​ക്​​ത​മാ​യ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ മു​ന്ന​റി​യി​പ്പെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​​​ണ്ടെ​ത്തി​യാ​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നും പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി. 

Tags:    
News Summary - 10 years imprisonment for making fake visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.