Posted On
date_range Updated On
date_range ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
ദുബൈ: കണ്ണൂർ ആനയിടുക്ക് പ്രവാസി കൂട്ടായ്മയുടെ (ഇ.എ.ഇ.എ) ആഭിമുഖ്യത്തിൽ ദുബൈ സ്കൗട്ട് മിഷൻ ഗ്രൗണ്ടിൽ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി പ്രദേശത്തെ എട്ടു ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഡാനോ സിറ്റി വിജയികളായി. ഇതോടൊപ്പം ജൂനിയർ, സബ് ജൂനിയർ കുട്ടികളുടെ ഫുട്ബാൾ മത്സരവും നടന്നു. സ്ത്രീകൾക്കായി പ്രത്യേക ഗെയിമുകളും സംഘടിപ്പിച്ചിരുന്നു. ടീമുകൾക്കും കളിക്കാർക്കും ഉള്ള ട്രോഫികളും ഇ.എ.ഇ.എ എക്സിക്യൂട്ടിവ് അംഗങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.