മക്കയിൽ വ്യാജ സംസം വിതരണകേന്ദ്രം അടച്ചുപൂട്ടി

മക്ക: മക്കയി​ൽ വ്യാജ സംസം വിതരണ കേന്ദ്രത്തിൽ അധികൃതർ റെയിഡ്​ നടത്തി. മക്കക്ക്​ തെക്ക്​ ബൈദാഅ്​ മേഖലയിൽ ഖവാജാത്ത്​ റോഡിൽ ഒരു വളപ്പിൽ പ്രവർത്തിച്ച കേന്ദ്രം അസീസിയ ബലദിയ ഒാഫീസ്​ ഉദ്യോഗസ്​ഥരാണ്​ പിടികൂടിയത്​. സംസമെന്ന വ്യാജേന വെള്ളം കുപ്പികളിലാക്കി വിതരണം ചെയ്​തുവരികയായിരുന്നു. കേന്ദ്രത്തി​​​​െൻറ നടത്തിപ്പുകാർ ഏഷ്യൻ വംശജരാണ്​. വിതരണത്തിന്​ ഒരുക്കി വെച്ച 1700​ ബോട്ടിലുകൾ സ്​ഥലത്ത്​ നിന്ന്​ പിടികൂടിയതായി അസീസിയ ബലദിയ ഒാഫീസ്​ മേധാവി എൻജിനീയർ ഗാസി ബിൻ അബ്​ദുൽ ഖാലിഖ്​ അൽഹർബി പറഞ്ഞു. ധാരാളം ഒഴിഞ്ഞ ബോട്ടിലുകളും സ്​റ്റിക്കറുകളും ​കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - ZAMZAM PHOTO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.