ജിദ്ദ: മസ്ജിദുൽ ഹറാമിലെ സംസം നവീകരണ പദ്ധതി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ സമയത്തിനുള്ളിൽ അതീവ സൂക്ഷ്മതതോടെയാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തീർഥാടകർക്ക് സഹായകമായ പദ്ധതികൾ നടപ്പാക്കാൻ ശ്രദ്ധ ചെലുത്തുന്ന സൽമാൻ രാജാവിനും പദ്ധതി പൂർത്തിയാക്കുന്നതിൽ പങ്കു വഹിച്ച വകുപ്പുകൾക്കും ഹറം സുരക്ഷ ഉദ്യോഗസ്ഥർക്കും ഗവർണർ നന്ദി പറഞ്ഞു. തൊഴിലാളികളും എൻജിനീയർമാരുമായി ആയിരത്തോളം പേരുടെ കഠിനാധ്വാനത്താലാണ് പദ്ധതി സമയബന്ധിതമായി പൂർത്തിയായതെന്ന് മക്ക ഗവർണറേറ്റ് ട്വിറ്ററിൽ കുറിച്ചു. ഇതോടെ സംസം വിതരണം കുടുതൽ കാര്യക്ഷമമാകും. തീർഥാടകരുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്ന വരും വർഷങ്ങളിൽ സംസമിനുണ്ടാകുന്ന വർധിച്ച ആവശ്യം പരിഹരിക്കാനാകുമെന്നും മക്ക ഗവർണറേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.