യൂത്ത് ഇന്ത്യ ജുബൈൽ യുവ ചാമ്പ്യൻസ് കപ്പ് ജഴ്‌സി പ്രകാശന ചടങ്ങ്
Posted On
date_range Updated On
date_range യുവ ചാമ്പ്യൻസ് കപ്പ്: ഫിക്സ്ചർ പ്രകാശനം
ജുബൈൽ: യൂത്ത് ഇന്ത്യ ക്ലബ് ജുബൈൽ മാർച്ച് 10, 11 തീയതികളിൽ സംഘടിപ്പിക്കുന്ന 'യുവ ചാമ്പ്യൻസ് കപ്പ് 2022' ട്രോഫി, ഫിക്സ്ചർ പ്രകാശനം നടന്നു. ടൂർണമെന്‍റ് ട്രോഫി ടൈറ്റിൽ യൂനിവേഴ്സൽ ഇൻസ്‌പെക്ഷൻ അക്കൗണ്ട്സ് മാനേജർ വസീറലി, ഗോൾഡൻ വിങ് ജനറൽ മാനേജർ ഖലീൽ, ഇറാം കോൺട്രാക്ടിങ് മാനേജർ വിനോദ് എന്നിവർ ചേർന്നു നിർവഹിച്ചു. ജഴ്‌സി പ്രകാശനം സലിം, ക്ലബ് അംഗങ്ങളായ മുൻസിർ, റാഷിദ്, സാലിഹ്, ഷിജിൻ എന്നിവർക്ക് നൽകി നിർവഹിച്ചു. ഫിക്സ്ചർ നറുക്കെടുപ്പിന് ജോഫി നേതൃത്വം നൽകി. സലിം, ഡോ. ജൗഷീദ്, ബിനാൻ, നൂഹ് പാപ്പിനിശ്ശേരി എന്നിവർ സംബന്ധിച്ചു. റയ്യാൻ, ശൈഫാൻ, വിജീഷ്, സഈദ്, ഷിജിൻ, ആഷിക്, റാഷിദ്, ശമ്മാസ്, നിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.