Posted On
date_range Updated On
date_range യുവകലാസാഹിതി ‘അന്നൊരിക്കൽ വായനശാലയിൽ’ സൗഹൃദ സദസ്സ് നാളെ റിയാദിൽ
റിയാദ്: പ്രമുഖ സാംസ്കാരിക സംഘടനയായ യുവകലാസാഹിതി റിയാദ് ഘടകത്തിെൻറ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനവാരത്തോടനുബന്ധിച്ച് ‘അന്നൊരിക്കൽ വായനശാലയിൽ’ എന്ന പേരിൽ സൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മുതൽ ബത്ഹയിലെ ഡി പാലസ് (റമാദ്) ഹാളിലാണ് പരിപാടി നടക്കുക.
നാട്ടിലെ വായനശാലാ അനുഭവങ്ങളും ഓർമകളും പുതുക്കുന്നതിനായി ഒരുക്കുന്ന ഈ കൂട്ടായ്മയിൽ റിയാദിലെ പ്രമുഖ എഴുത്തുകാരും വായനാപ്രേമികളും പങ്കെടുക്കും. പുസ്തകങ്ങളെയും വായനയെയും സ്നേഹിക്കുന്നവർ ഒത്തുചേരുന്ന ഈ വേദിയിൽ പ്രവാസലോകത്തെ സാംസ്കാരിക പ്രവർത്തകർ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.