യൂത്ത് ലീഡർഷിപ്പ് പരിശീലന പരിപാടിക്ക്​ തുടക്കം

ജിദ്ദ: മമ്പാട് എം.ഇ.എസ് കോളജ് അലുംനി ജിദ്ദ ചാപ്റ്റർ സംഘടിപ്പിക്കുന്ന 18 വയസ്സിനു താഴെ കുട്ടികളുടെ ഇംഗ്ലീഷ് പ്രസംഗ പരിശീലന ക്ലാസ്​, യൂത്ത് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. ടോസ്​റ്റ്​ മാസ്​റ്റേഴ്സ് ഇൻറർനാഷനൽ ക്ലബ്ബുമായി സഹകരിച്ചാണ്​ പരിപാടി.​ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് അസൈൻ ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. ടോസ്​റ്റ്​ മാസ്​റ്റേഴ്സ് ക്ലബ്‌ പ്രസിഡൻറ് രാജീവ്‌ നായർ ഉദ്​ഘാടനം ചെയ്തു. ജെ.എൻ.എച്ച്​ മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. ഷാജി കുര്യാക്കോസ്, മർവാൻ ദഅസ്, അഷറഫ് അബൂബക്കർ, അബ്​ദുൽ അസീസ് തങ്കയത്തിൽ, ഹുസൈൻ ചുള്ളിയോട്, അഷ്‌റഫ്‌ മേലേവീട്ടിൽ എന്നിവർ സംസാരിച്ചു.


ചീഫ് കോ ഒാ ർഡിനേറ്റർ വി.കെ ഷഹീബ സ്വാഗതവും ഗഫൂർ മമ്പാട് നന്ദിയും പറഞ്ഞു. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ട്​ മുതൽ നാല് വരെയാണ്​ ക്ലാസ്​. സലീം മമ്പാട്, ജാസ്മിൻ കാളികാവ്, ജാഫർ വണ്ടൂർ, എം.എ ഖാദർ, മോളി മുഹമ്മദാലി, ലത്തീഫ് മലപ്പുറം, ഹാഷിഖ് കല്ലായി, പി.ടി ബഷീർ, നസീർ എടവണ്ണ, ഹാരിസ് ബാബു എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - youth leadership-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.