അഹ്മദ് യാസീൻ, നിഷ് വ  മർസൂഖ്, മുഹമ്മദ് യാസിർ

യൂത്ത് ഇന്ത്യ വെസ്റ്റേൻ പ്രൊവിൻസ് മെഗാ ക്വിസ് സംഘടിപ്പിച്ചു

ജിദ്ദ: 'മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം' എന്ന ശീർഷകത്തിൽ യൂത്ത് ഇന്ത്യ വെസ്റ്റേൻ പ്രൊവിൻസ് കാമ്പയിന്റെ ഭാഗമായി മെഗാ ക്വിസ് സംഘടിപ്പിച്ചു. അഹ്മദ് യാസീൻ (മക്ക), നിഷ് വ മർസൂഖ് (ജിദ്ദ ), മുഹമ്മദ് യാസിർ (ജിദ്ദ) എന്നിവർ യഥാക്രമം ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. നീതിയുടെ സാക്ഷ്യമായ പ്രവാചക ജീവിതത്തെയും ദൗത്യത്തെയും ഇസ്‌ലാമിക ചരിത്രത്തെയും ആസ്പദമാക്കിയാണ് രണ്ടു ഘട്ടങ്ങളിലായി പ്രവാചക ക്വിസ് സംഘടിപ്പിച്ചത്.

ജിദ്ദ, മക്ക, യാംബു എന്നീ നഗരങ്ങളിൽ നടന്ന വിജ്ഞാന മത്‌സരത്തിന്റെ പ്രാഥമിക ഓൺലൈൻ മത്സരങ്ങളിൽ ധാരാളം യുവതീ യുവാക്കൾ പങ്കെടുത്തിരുന്നു. ഒന്നാം ഘട്ട മത്സരത്തിൽ വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാരെ പങ്കെടുപ്പിച്ചാണ് മെഗാ ക്വിസ് ഫൈനൽ സംഘടിപ്പിച്ചത്. മുഹമ്മദ് നബിയുടെ ജീവിതത്തിന്റെ വിവിധ വശങ്ങളും അദ്ദേഹത്തിന്റെ സന്ദേശവും കോർത്തിണക്കി ഒരുക്കിയ ഗ്രാൻഡ് ഫിനാലെ പ്രത്യേക ഓൺലൈൻ ക്വിസ് പോർട്ടൽ ഉപയോഗി ച്ചായിരുന്നു സംഘടിപ്പിച്ചത്. മത്സരത്തിൽ കിങ് അബ്ദുല്ല സയൻസ് ആൻഡ്‌ ടെക്‌നോളജി യൂനിവേഴ്സിറ്റി റിസർച്ച് സ്കോളർ മുഹ്സിൻ ഗഫൂർ അവതാരകനായിരുന്നു.

യൂത്ത് ഇന്ത്യ വെസ്റ്റേൻ പ്രൊവിൻസ് പ്രസിഡൻറ് തമീം അബ്ദുല്ല മമ്പാട്, കാമ്പയിൻ കൺവീനർ സഫീൽ കടന്നമണ്ണ, എ. അബ്ദുല്ല, സാബിത്ത് മഞ്ചേരി, ഫാസിൽ, ഷിനാഫ്, ഇർഫാൻ, സൽജാസ്, ആഷിഫ്, തൗഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഒരു മാസക്കാലം നീണ്ടുനിന്ന യൂത്ത് ഇന്ത്യ കാമ്പയിനുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ യൂത്ത് സംഗമങ്ങൾ, കാലിഗ്രഫി മത്സരം തുടങ്ങി വിവിധ പരിപാടികളും അരങ്ങേറിയതായി സംഘാടകർ അറിയിച്ചു

Tags:    
News Summary - Youth India Western Provinces organized a mega quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.