ജേ​താ​ക്ക​ളാ​യ എ​ച്ച്.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ എ​ഫ്.​സി യാം​ബു ടീ​മി​നു​ള്ള ട്രോ​ഫി സ​ലീം വേ​ങ്ങ​ര സ​മ്മാ​നി​ക്കു​ന്നു

യൂത്ത് ഇന്ത്യ ഫുട്ബാൾ ടൂർണമെന്റിന് സമാപനം

യാംബു: റോയൽ പ്ലാസ ഒലിവ് എക് സ്പ്രസ് വിന്നേഴ്സ് ട്രോഫിക്കും ദി ബെസ്റ്റ് സപ്പോർട്ട് കമ്പനി റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി യാംബു യൂത്ത് ഇന്ത്യ ക്ലബ് സംഘടിപ്പിച്ച ഒന്നാമത് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി യാംബു ടീം ജേതാക്കളായി. യാംബു റദ് വ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ അറാട്കോ മലബാർ എഫ്.സി യാംബു ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി യാംബു ടീം വിജയിച്ചത്.

യാംബുവിലെ പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരച്ച മത്സരം വമ്പിച്ച ആവേശത്തോടെയാണ് യാംബു പ്രവാസികൾ ഏറ്റെടുത്തത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി നബീൽ പെരുവള്ളൂർ (അറാട്കോ മലബാർ എഫ്.സി), ഏറ്റവും നല്ല ഗോൾ കീപ്പർ ഷാനവാസ് അലനല്ലൂർ (അറാട്കോ മലബാർ എഫ്.സി), ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരൻ അൻസിൽ പത്തപ്പിരിയം (എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി), മികച്ച ഡിഫന്റർ ശമീർ ചാലിയം (എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി) എന്നിവരെ തിരഞ്ഞെടുത്തു. തനിമ വെസ്റ്റേൺ പ്രോവിൻസ് സെക്രട്ടറി സലീം വേങ്ങര, യാംബു ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സിറാജ് മുസ്‌ലിയാരകത്ത്, യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് തമീം മമ്പാട്, തനിമ യാംബു, മദീന സോണൽ പ്രസിഡന്റ് ജാബിർ വാണിയമ്പലം, അറാട്കോ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, ഗൾഫ് മാധ്യമം യാംബു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ്, അലിയാർ ചെറുകാട്, സുഹൈബ് നായക്കൻ (സമ മെഡിക്കൽ കമ്പനി), നാസർ മുക്കിൽ, ഷബീർ ഹസ്സൻ, സലാഹുദ്ദീൻ ചേന്ദമംഗലൂർ, ഷൗക്കത്ത് എടക്കര, ഫൈസൽ ബാബു പത്തപ്പിരിയം, മൻസൂർ കരുവന്തുരുത്തി തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

ദി ബെസ്റ്റ് സപ്പോർട്ട് കമ്പനി അഡ്‌മിൻ മാനേജർ ബിസ്റ്റോ പൗലോസ്, പ്രവാസി സാംസ്‌കാരികവേദി യാംബു മേഖല പ്രസിഡന്റ് സോജി ജേക്കബ്, അനു ബേബി, ഡോ. യൂസുഫ് കൊപ്പം, ഇബ്രാഹീം കുട്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ഷാനവാസ് വണ്ടൂർ മത്സരം നിയന്ത്രിച്ചു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ ലല്ലു സുഹൈൽ, അസിസ്റ്റന്റ് കൺവീനർ സഫീൽ കടന്നമണ്ണ, യാഷിഖ് തിരൂർ, ഷഹ്ബാസ് വാണിയമ്പലം, സാജിദ് വേങ്ങൂർ എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി.സമാപനച്ചടങ്ങിൽ യൂത്ത് ഇന്ത്യ യാംബു പ്രസിഡന്റ് തൗഫീഖ് മമ്പാട് സ്വാഗതവും സഫീൽ കടന്നമണ്ണ നന്ദിയും പറഞ്ഞു.

Tags:    
News Summary - Youth India Football Tournament concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.