യങ്​ സോക്കർ ലീഗിന്​ ഇന്ന്​ തുടക്കം 

ജിദ്ദ: ജെ.എസ്​.സി -ഐ.സി.എം (ഇറ്റലി) യങ് സോക്കര്‍ ലീഗ് ഫുട്്ബാൾ ടൂര്‍ണമ​​െൻറിന് വ്യാഴാഴ്ച അല്‍ റൗദ ഫുട്ബാള്‍ സ്​റ്റേഡിയത്തില്‍  തുടക്കം കുറിക്കും. നാലുവിഭാഗങ്ങളായി തരംതിരിച്ച മത്സരങ്ങളിൽ 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങളുണ്ട്​. ടൂര്‍ണമ​​െൻറിന്​ മുന്നോടിയായി നടന്ന ചടങ്ങില്‍ ഫിക്‌സര്‍ പ്രകാശനം സൗദി ഇന്ത്യന്‍ ഫുട്‌ബാള്‍ ഫോറം പ്രസിഡൻറ്​ നജീബ് ബേബി നീലാ​മ്പ്ര നിര്‍വഹിച്ചു. പ്രസിഡൻറ്​  ജാഫര്‍ അഹമ്മദ് ജെ.എസ്​.സിയുടെയും ഇറ്റാലിയന്‍  സോക്കര്‍ മാനേജ്‌മ​​െൻറി​​​െൻറയും പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചു. ഫയാസ് ഇബ്രാഹിം, സലിം പി.ആര്‍, ബാസില്‍ ബഷീര്‍, റാഫി ബീമാപള്ളി എന്നിവർ സംസാരിക്കും. രേഷ്മ ബഷീര്‍ മച്ചിങ്ങല്‍, ബേസിൽ ബഷീര്‍ മച്ചിങ്ങല്‍ എന്നിവര്‍ മോഡറേറ്ററായിരുന്നു. സാദിഖ് എടക്കാട്‌ നന്ദി പറഞ്ഞു.

Tags:    
News Summary - young socker league starting today Saudi Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.