യമനി സയാമീസുകൾ നാളെ വേർപെടും

ജിദ്ദ: യമനി സയാമീസുകളായ 'മവദ്ദ, റഹ്​മ' ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ വ്യാഴാഴ്​ച റിയാദിൽ നടക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് യമനിലെ ഏദനിൽനിന്ന്​ ഒരു മാസം മുമ്പാണ്​​ ഈ ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയക്കായി റിയാദിലെത്തിച്ചത്​.

വ്യാഴാഴ്​ച നാഷനൽ ഗാർഡ്​ മന്ത്രാലയത്തി​ന്റെ റിയാദിലുള്ള കിങ്​ അബ്​ദുൽ അസീസ്​ മെഡിക്കൽ സിറ്റിയിലെ കിങ്​ അബ്​ദുല്ല ചിൽഡ്രൻസ്​ സ്​പെഷ്യാലിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ. മവദ്ദയെയും റഹ്​മയെയയും വേർപ്പെടുത്തുന്ന ശസ്​ത്രക്രിയക്ക്​ ഡോ. അബ്​ദുല്ല അൽറബീഅയാണ് നേതൃത്വം നൽകുക.

ശസ്ത്രക്രിയ ഏകദേശം 11 മണിക്കൂർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആറ്​ ഘട്ടങ്ങളിലായാണ് ശസ്​ത്രക്രിയ​ നടക്കുക. 28 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും ടെക്നീഷ്യൻമാരും നഴ്​സിങ്​ സ്​റ്റാഫും സംഘത്തിലുണ്ടാകും. സയാമീസ് ഇരട്ടകൾ പെൺകുട്ടികളാണ്​. ജനിച്ചത് നെഞ്ചിലും അടിവയറ്റിലും ഒട്ടിപ്പിടിച്ച നിലയിലാണ്​.

പരിശോധനകൾ അനുസരിച്ച് അവർ കരളും കുടലും പങ്കിടുന്നുവെന്നും ഡോ. റബീഅ പറഞ്ഞു. രാജ്യത്തെ മെഡിക്കൽ ടീമിനും ആരോഗ്യമേഖലയ്ക്കും മാനുഷിക സഹായം ആവശ്യമുള്ളവർക്കും സൽമാൻ രാജാവും കിരീടാവകാശിയും നൽകി വരുന്ന പിന്തുണക്ക്​ ഡോ. അൽറബീഅ ​നന്ദി പറഞ്ഞു.

Tags:    
News Summary - Yemeni Siamese surgery at Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.