യമൻ: സഖ്യസേന മന്ത്രിമാരുടെ യോഗം ഇന്ന്​ ജിദ്ദയിൽ

ജിദ്ദ: യമനിൽ സൗദി സഖ്യസേനയുടെ നേതൃത്വത്തിൽ ഹൂതികൾക്കെതിരായ പോരാട്ടം നിർണായകഘട്ടത്തിൽ എത്തി നിൽക്കെ സഖ്യസേന രാജ്യങ്ങളിലെ വാർത്താവിതരണ മന്ത്രിമാരുടെയും മാധ്യമപ്രവർത്തകരുടെയും സമ്മേളനം ശനിയാഴ്​ച ജിദ്ദയിൽ നടക്കും. സൗദി അറേബ്യ, ഇൗജിപ്​ത്​, പാകിസ്​ഥാൻ, മൊറോക്കോ, ജോർഡൻ, യു.എ.ഇ, ബഹ്​റൈൻ, കുവൈത്ത്, ​സെനഗൽ, സുഡാൻ തുടങ്ങിയ സഖ്യരാജ്യങ്ങളിലെ മന്ത്രിമാരാണ്​ യോഗത്തിൽ പ​ങ്കടുക്കുന്നത്​. രാജ്യത്തെയും വിദേശത്തെയും മാധ്യമപ്രവർത്തകരെയും യോഗത്തിലേക്ക്​ ക്ഷണിച്ചിട്ടുണ്ട്​. യമനിലെ സംഭവ വികാസങ്ങളെ ലോകത്തെ കൃത്യമായി അറിയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ്​ പ്രതീക്ഷിക്കുന്നത്​. 

അതിനിടെ യമനിൽ രാഷ്​ട്രീയ പരിഹാരത്തിന്​ ഹൂതികളെ  സമ്മർദ്ത്തിലാക്കുകയാണ്​ അറബ്​ സഖ്യസേനയുടെ ഇടപെടലിലൂടെ ഉദ്ദേശിക്കുന്നതെന്ന്​ സഖ്യസേന വക്​താവ്​ കേണൽ തുർക്കി അൽമാലികി പറഞ്ഞു. യമനിലെ ജനങ്ങളുടെ സുരക്ഷക്കാണ്​ സഖ്യസേന മുന്തിയ പരിഗണന നൽകുന്നത്​ എന്ന്​ അദ്ദേഹം വ്യക്തമാക്കി. യമനിലെ സാധാരണക്കാരെ ഉപയോഗിച്ച്​ സൈന്യത്തിന്​ കോട്ട കെട്ടുകയാണെന്ന്​  അൽ മാലിക്കി അരോപിച്ചു. രാഷ്​ട്രീയപരിഹാരമാണ്​ യമനിലെ പൗരൻമാർക്ക്​ എറ്റവും ഉചിതം.  രാജ്യത്ത്​ നിയമാനുസൃത ഗവൺമ​​െൻറിനെ പുനഃസ്​ഥാപിക്കാൻ സഖ്യസേനയുടെ നേതൃത്വത്തിൽ കഠിനപരിശ്രമത്തിലാണ്​.  സഖ്യസേനയുടെ പിന്തുണയോടെ കഴിഞ്ഞ ആഴ്​ച യമൻ സൈന്യം ഹൂതി നിയന്ത്രണത്തിലായിരുന്ന  ഹുദൈദ വിമാനത്താവളം  മോചിപ്പിച്ചു. സഅദ പ്രവിശ്യയുടെ മോചനം അന്തിമഘട്ടത്തിലാണ്​.

ഹൂതികൾ സാധാരണക്കാരെ ഉപയോഗിച്ച്​ വിമതസൈനന്യത്തിന്​ കോട്ടയൊരുക്കുന്നു. അവടത്തെ കച്ചവടക്കാരിൽ നിന്ന്​ അധികനികുതി  നിർബന്ധിച്ച്​ ഇൗടാക്കി അവരുടെ യുദ്ധാവശ്യത്തിന്​ പണം കണ്ടെത്തുകയാണെന്ന്​ സഖ്യസേന വക്​താവ്​ ആരോപിച്ചു. നിരവധി മനുഷ്യാവകാശ പ്രവർത്തകരെയും ഹൂതികൾ തടങ്കലിലാക്കിയിരിക്കയാണ്​. അതേസമയം ഹുദൈദയിലെ ജനങ്ങൾക്ക്​ സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം എത്തിച്ചുകൊണ്ടിരിക്കയാണ്​. ഭക്ഷണവും മരുന്നും ഉൾപെടെ സഹായമ വിതരണം ചെയ്യുന്നതിൽ യാതൊരു വിവേചനവും കാണിക്കുന്നില്ല ^ വക്​താവ്​ പറഞ്ഞു.

Tags:    
News Summary - yeman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.