Posted On
date_range Updated On
date_range യാംബു മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
യാംബു: യാംബുവിൽ പ്രവാസിയായിരുന്ന അരീക്കോട്, മൂർക്കനാട് സ്വദേശി മുണ്ടോടൻ മുഹമ്മദ് ഹനീഫ എന്ന കുഞ്ഞിപ്പ (48) നാട്ടിൽ നിര്യാതനായി. യാംബുവിൽ സെയിൽസ് വാഹനത്തിൽ ഡ്രൈവറായി ഏഴു വർഷം ജോലി ചെയ്ത ഹനീഫ പ്രവാസം അവസാനിപ്പിച്ച് കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സ നടത്തുന്നതിനിടയിലാണ് ചൊവ്വാഴ്ച മരണം. പിതാവ്: പരേതനായ മുണ്ടോടൻ ആലിക്കുട്ടി . മാതാവ്: ആയിഷക്കുട്ടി. ഭാര്യ: സാജിത . മക്കൾ : ജിൻഷ, മുഹമ്മദ് ദാനിഷ്, ആദിഷ് മുഹമ്മദ്. മരുമകൻ: സുഹൈൽ വടക്കുമുറി. സഹോദരങ്ങൾ : ഉബൈദ് (യാംബു), സകരിയ, റാഫി, സുബൈറത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.