?????? ???????? ???????? ???????????? ?????? ???? ?????????? ???????????????? ??????? ???????? ??????????

ചീവീട് ശല്യം: യാമ്പു ഫിഷ് മാർക്കറ്റിൽ മുനിസിപ്പാലിറ്റി അധികൃതരുടെ ഇടപെടൽ

യാമ്പു: ചീവീടുകൾ ചത്തുവീണ്​ യാമ്പു ഫിഷ് മാർക്കറ്റ് വൃത്തിഹീനമാവുന്ന സാഹചര്യത്തിൽ അധികൃതരുടെ ശുദ്ധികലശം തുട ങ്ങി. മത്സ്യമാർക്കറ്റിലെ ക്ലീനിങ്​കേന്ദ്രം പൊളിച്ചുനീക്കാൻ ആരംഭിച്ചിട്ടുണ്ട്​. കറുത്ത നിറമുള്ള ചീവീടുകൾ മ ാർക്കറ്റിനകത്തും പുറത്തുമായി വ്യാപിച്ചു കൊണ്ടിരിക്കുന്നത് മാർക്കറ്റി​​​െൻറ ശുചിത്വത്തെ സാരമായി ബാധിച്ചു.

വൃത്തിഹീനമായ പരിസരത്ത് നിന്ന് മത്സ്യം വിൽക്കാനൊ വൃത്തിയാക്കാനോ പാടില്ലെന്നാണ അധികൃതരുടെ തീരുമാനം. മാർക്കറ്റിൽ കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി ജീവനക്കാരുടെയും ക്ലീനിങ് തൊഴിലാളികളുടെയും തിരക്കായിരുന്നു. ചീവീട് ശല്യത്തിൽ പൊറുതി മുട്ടിയ പ്രദേശവാസികളുടെ പരാതിയെ തുടർന്ന് യാമ്പു മുനിസിപ്പാലിറ്റി അധികൃതർ പ്രതിരോധ നടപടികൾ നേരത്തെ സജീവമാക്കിയിരുന്നു. എന്നിട്ടും ശല്യത്തിന് കുറവ് ഉണ്ടായില്ല.

രാത്രി ശബ്​ദ ശല്യമുണ്ടാക്കുന്ന പാറ്റയെ പോലുള്ള ഈ പ്രാണികൾ മത്സ്യ വിൽപനകേന്ദ്രത്തിൽ കൂട്ടമായി ചത്ത് കിടക്കുന്നത് മാർക്കറ്റി​​​െൻറ ശുചിത്വത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു. മുനിസിപ്പാലിറ്റി അധികൃതർ എക്സ്കവേറ്റർ അടക്കം സംവിധാനങ്ങളുമായി മാർക്കറ്റിൽ മത്സ്യം നന്നാക്കുന്ന സൗകര്യങ്ങൾ പൊളിച്ചു മാറ്റുകയായിരുന്നു. വിശാലമായ യാമ്പു ഫിഷ് മാർക്കറ്റിലെ ക്ലീനിങ് സംവിധാനങ്ങൾ ആധുനികവത്‌കരിക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.

Tags:    
News Summary - yambu fish market-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.