യാംബു: സുരക്ഷവിഭാഗത്തിെൻറ വാഹന പരിശോധനയിൽ യാംബുവിൽ വീണ്ടും മയക്കുമരുന്ന് ഇനത്തിൽ പെടുന്ന ‘ഖാത്ത്’ ഇല പിടികൂടി. വിപണിയിൽ വൻ വില മതിക്കുന്ന ഖാത്ത് ഒളിച്ചു കടത്താനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസം സുരക്ഷവിഭാഗം പിടികൂടിയത്. സ്കൂൾ അധ്യയന വർഷാരംഭമായതിനാൽ ട്രാഫിക് പൊലീസ് റോഡ് സുരക്ഷ യാംബുവിൽ ശക്തമാക്കിയിരുന്നു.
സ്കൂൾ സമയം റോഡ് പരിശോധനയിൽ ഒരു കുടുംബം സഞ്ചരിച്ച വാഹനം സംശയകരമായ സാഹചര്യത്തിൽ സുരക്ഷസേന പിടികൂടുകയായിരുന്നു. കുടുംബങ്ങൾ ആണെന്ന വ്യാജേന അകത്തേക്ക് കാണാൻ കഴിയാത്ത വിധം ഗ്ലാസുകൾ മറച്ച നിലയിലുള്ള വാഹനം പൊലീസിെൻറ ശ്രദ്ധയിൽ പെടുകയായിരുന്നു. വാഹന പരിശോധനയിൽ ചെറിയ കവറുകളിലാക്കിയ ഖാത്തിെൻറ ധാരാളം ചെറിയ പൊതികൾ സൂക്ഷിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾക്കായി യാംബു ആൻറി നാർകോട്ടിക് വിഭാഗത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു.
മാസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ പൊലീസ് പിടികൂടിയിരുന്നു. തുടർച്ചയായി മയക്കുമരുന്ന് പിടികൂടുന്ന സാഹചര്യത്തിൽ പഴുതടച്ചുള്ള പരിശോധനക്കാണ് അധികൃതർ ഇപ്പോൾ നീക്കമാരംഭിച്ചിരിക്കുന്നത്. പ്രധാന ഹൈവേകളിൽ പകലും രാത്രിയും വാഹന പരിശോധനയും മറ്റും കൂടുതൽ സജീവമാക്കുമെന്നും മയക്കുമരുന്ന് കടത്ത് പിടിക്കപ്പെട്ടാൽ കർശനമായ ശിക്ഷക്ക് പ്രതികളെ വിധേയമാക്കുന്നതിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാവില്ലെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. അതിനിടെ തബൂക്കിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ സൗദി പൗരന് ചൊവ്വാഴ്ച വധശിക്ഷ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.