യാമ്പു പുഷ്പ നഗരിയിലെ റീസൈക്കിൾ ഗാർഡനിൽ കരകൗശല കൗതുകങ്ങൾ 

യാമ്പു: യാമ്പു പുഷ്പമേളയോടനുബന്ധിച്ച റീ സൈക്കിൾ ഗാർഡൻ ജനശ്രദ്ധയാകർഷിക്കുന്നു. പാഴ്വസ്തുക്കളെ എങ്ങനെ കലാപരമായി ഉപയോഗിക്കാമെന്ന് ഈ സ്റ്റാൾ ബോധ്യപ്പെടുത്തുന്നു.1200 ഗ്ലാസുകൾ ഉപയോഗിച്ച് ഡിസൈൻ ചെയ്ത സ്റ്റാളി​െൻറ  ബോർഡ് തന്നെ വിസ്മയമുണ്ടാക്കും. 41000 കുപ്പികളും മറ്റു സാധനങ്ങളും ഉപയോഗിച്ചുണ്ടാക്കിയ ദ്വീപും അതിലെ കപ്പലും, വാഹനങ്ങളുടെ പഴയ ടയറുകൾ കൊണ്ടുണ്ടാക്കിയ പക്ഷികൾ, കുട്ടികൾക്കുള്ള  കളിവാഹനങ്ങൾ തുടങ്ങിയവ ആകർഷകം. ഉപയോഗശൂന്യമാണ്‌ എന്ന് തോന്നുന്ന ബോട്ടിലുകൾ, പേപ്പർ, ഗ്ലാസ്, കുപ്പി, ഡിസ്പോസിബിൾ സാധനങ്ങൾ എന്നിവ റീസൈക്കിൾ ചെയ്ത് നിർമിച്ച  ഉത്പന്നങ്ങളുടെ ചാരുത കാണാൻ സന്ദർശകരുടെ തിരക്കാണിവിടെ. യാമ്പുവിലെ വിവിധ സ്‌കൂൾ വിദ്യാർഥികളുടെ കരകൗശല വിരുതിൽ തീർത്ത ശിൽപങ്ങളുടെ പ്രദർശനവും  ഒരുക്കിയിട്ടുണ്ട്.  മുൻവർഷത്തേക്കാൾ ആകർഷകമായ രീതിയിൽ പ്രദർശനം നടത്താൻ പൊതുജനങ്ങളുടെ  പിന്തുണയും പ്രോത്സാഹനവും വഴി സാധിച്ചതായി വകുപ്പ് ഡയറക്ടർ എൻജിനീയർ ഹാത്തിം അലി  ബസാലിം ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. പരിസ്ഥിതി ആഘാതം കുറക്കുന്നതിനും ഉപയോഗിക്കുന്ന വസ്തുക്കൾ വീണ്ടും റീസൈക്കിളിംഗ് വഴി പ്രയോജനപ്പെടുത്തുന്നത് േപ്രാൽസാഹിപ്പിക്കാനുമാണ് കഴിഞ്ഞ വർഷം  മുതൽ പുഷ്പമേളയിൽ ‘റീസൈക്കിൾ ഗാർഡൻ’ സംഘടിപ്പിച്ചു വരുന്നത്. 

Tags:    
News Summary - yambu cycle garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.