യാമ്പു: യാമ്പു തുറമുഖത്ത് ഏറ്റവും വലിയ കപ്പലെത്തി. 82,498 ടൺ ഭാരം ധാന്യവും വഹിച്ച് 235 മീറ്റർ നീളവും 13.5 മീറ്റർ ഉയരവുമുള്ള കപ്പലാണ് തീരമണഞ്ഞത്. അറേബ്യൻ ഷിപ്പിങ് ഏജൻസിക്ക് കീഴിലെ ജിൻ തായ് ഫെങ് കപ്പലാണിത്. മുമ്പ് 26.646 ടൺ വഹിച്ച കപ്പൽ പോർട്ടിലെത്തിയിരുന്നു. വിഷൻ 2030 ലക്ഷ്യമിട്ട് നടപ്പിലാക്കിയ തുറമുഖവികസന പ്രവർത്തനങ്ങളെ തുടർന്ന് വലിയ കപ്പലുകൾക്ക് നങ്കൂരമിടാൻ ഇവിടെ സൗകര്യമൊരുങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.