യാംബു: അൽ മനാർ ഇൻറർനാഷനൽ സ്കൂളിൽ വർണാഭമായ പരിപാടികളോടെ ദേശീയ ദിനം ആഘോഷിച്ചു. സൗദിയുടെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതിയ വിവിധ പരിപാടികൾ ശ്രദ്ധേയമായിരുന്നു. സ്കൂൾ ബോയ്സ് വിഭാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അധ്യാപകരായ മുഹന്നദ് അൽ ഗഫായി, മുഹമ്മദ് അഖ്തർ നദ്വി എന്നിവർ സംസാരിച്ചു. വിദ്യർഥികളായ റിഹാൻ, സുറൈഫ്, ദാവൂദ്, മുഹമ്മദ് സാലിം, മുഹമ്മദ് ദാനിഷ്, അശ്വിൻ ഷിബു വർഗീസ്, യൂസുഫ്, ഷാനിദ്, നഈം സലിം, റിസിൻ, അലിമിയാൻ, അനീസ്, ഫായിസ്, മിസ്ബാഹുദ്ദീൻ, മുഹമ്മദ് ഷഹീൻ, മുസാക്കിർ ഷാ, അലെൻ ബിജു, അബ്ദുൽ മുഈസ്, ആഷിഫ് ബഷീർ, സുഹൈൽ, മാസ് താരീഖ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ സമാപന പ്രസംഗം നടത്തി. സ്കൂൾ ഹെഡ് ബോയ് മുദ്ദസിർ ഗോറിയ സ്വാഗതവും െഡപ്യൂട്ടി ഹെഡ് ബോയ് അർജുൻ വിനോദ് നായർ നന്ദിയും പറഞ്ഞു. അനീസുദ്ദീൻ മാസ്റ്റർ, അബ്ദുല്ല മുഹമ്മദ് അൽ ജൂഹാനി എന്നിവർ നേതൃത്വം നൽകി. ഗേൾസ് വിഭാഗത്തിെൻറ പ്രധാന വേദിയിൽ നടന്ന കലാ വൈജ്ഞാനിക പരിപാടികൾ യാംബു ഇൻറർനാഷനൽ സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി അമൽ അൽ ഒതൈബി ഉദ്ഘാടനം ചെയ്തു. ഗേൾസ് വിഭാഗം അഡ്മിനിസ്ട്രേഷൻ മാനേജർ ഖുലൂദ് അൽ അഹ്മദി, വൈസ് പ്രിൻസിപ്പൽ ഫാഇസ പി. എം എന്നിവർ സംസാരിച്ചു. വിഷൻ 2030 പരിചയപ്പെടുത്തിയ പരിപാടിയും വിദ്യാർഥിനികളുടെ വൈവിധ്യമാർന്ന കലാ സാംസ്കാരിക പ്രകടനങ്ങളും ആഘോഷത്തിന് മിഴിവേകി. സ്കൂൾ െഡപ്യൂട്ടി ഹെഡ് ഗേൾ അന്ന ബിജു തോമസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.