വേൾഡ് മലയാളി ഫെഡറേഷൻ ജുബൈൽ കൗൺസിൽ റമദാൻ റിലീഫ് വിതരണ യജ്ഞം
ജുബൈൽ: പുണ്യങ്ങളുടെ പൂക്കാലമായ റമദാനിൽ പ്രവാസികൾക്കിടയിലെ അർഹരായവരെ കണ്ടെത്തി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജുബൈൽ കൗൺസിൽ റമദാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. ഡബ്ല്യു.എം.എഫ് ദമ്മാം കൗൺസിലിെൻറ പൂർണ പിന്തുണയോടെയാണ് ഈ കാരുണ്യ യജ്ഞം സംഘടിപ്പിച്ചത്.ഏറ്റവും അർഹരായ പ്രവാസികളെ നേരിട്ട് കണ്ടെത്തിയാണ് സഹായം എത്തിച്ചത്. 15 കിലോഗ്രാം നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും അടങ്ങുന്നതായിരുന്നു ഓരോ കിറ്റും.
വിതരണത്തിനായുള്ള കിറ്റുകൾ ഡബ്ല്യു.എം.എഫ് ദമ്മാം കൗൺസിൽ ജനറൽ സെക്രട്ടറി സുരേഷ് മണ്ണാറ, നവാസ് ചൂരനാട് എന്നിവർ ചേർന്ന് ജുബൈൽ കൗൺസിൽ ചാരിറ്റി വിംഗ് പ്രതിനിധി നിസാം അബ്ദുൽ മജീദിന് കൈമാറി.
ജുബൈൽ കൗൺസിൽ പ്രസിഡൻറ് സോണിയ ഹാരിസൺ മോറിസ്, വൈസ് പ്രസിഡൻറ് ഷിഹാവുദ്ദീൻ റാവുത്തർ, ഇവൻറ് ഫോറം പ്രതിനിധി സുകു സുഗതൻ, നാസറുദ്ദീൻ മൈതീൻ കുഞ്ഞ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.