സൗദി കായിക മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ തുർക്കി അൽഫൈസൽ ലോകകപ്പിലെ സൗദി വളണ്ടിയർമാരോടൊപ്പം

ലോകകപ്പ്​: സൗദി വളണ്ടിയർമാരെ പ്രശംസിച്ച്​ കായിക മന്ത്രി

ജിദ്ദ: സൗദി യുവാക്കളുടെ ആവേശവും ലോകകപ്പിനിടെ അവർ നേടിയ കഴിവുകളും അറിവും പ്രശംസിച്ച്​ സൗദി കായിക മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ തുർക്കി അൽഫൈസൽ. 2022 ലോകകപ്പിലെ സൗദി വളണ്ടിയന്മാരുമായി ദോഹയിലെ ബൈത്​ സഊദി ഏരിയയിൽ നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് കായിക മന്ത്രി​ അവരെ പ്രശംസിച്ചത്​. സൗദിയെ പ്രതിനിധീകരിച്ച്​ വളണ്ടിയർമാർ നടത്തുന്ന ശ്രമങ്ങളെയും ലോകമെമ്പാടുമുള്ള ആരാധകർക്ക് മുന്നിൽ അവരുടെ കാര്യക്ഷമതയെയും മന്ത്രി എടുത്തുപറഞ്ഞു.

ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പ് പ്രവർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ഫുട്‌ബോൾ അസോസിയേഷൻ 'ഫിഫ' സൗദിയിൽ നിന്ന് നിരവധി വളണ്ടിയർന്മാരെയാണ്​ തെരഞ്ഞെടുത്തത്​. സൗദി ഫുട്‌ബോൾ അസോസിയേഷൻ നോളജ് എക്‌സ്‌ചേഞ്ചിന്റെയും വളൻറിയറിങ്​ പ്രോഗ്രാമിന്റെയും സഹകരണത്തോടെയാണിത്​. ഏകദേശം 1,200 സൗദി അപേക്ഷകരിൽ 400 പേരെയാണ് വളണ്ടിയർ സേവനത്തിനായി​ തെരഞ്ഞെടുത്തത്​. വിവിധ രാജ്യക്കാരായ 3,000 ത്തോളം വളണ്ടിയർമാരുണ്ടെന്നാണ്​ കണക്ക്​. ഇതിൽ 12 ശതമാനം സൗദിയിൽ നിന്നുള്ളവരാണ്​. രാജ്യത്ത് സന്നദ്ധസേവനം നടത്തിയ ചരിത്രമുള്ള യുവാക്കൾക്കും യുവതികൾക്കുമാണ്​ ലോകകപ്പിലെ സേവനത്തിന്​ അവസരം നൽകിയിരിക്കുന്നത്​.

Tags:    
News Summary - World Cup: Sports Minister praises Saudi volunteers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.