ലോകകപ്പ്​: സൗദി സാംസ്​കാരിക മേള മോസ്​കോയിൽ സമാപിച്ചു

മോസ്​കോ: ഫുട്​ബാൾ ലോകകപ്പിനോട്​ അനുബന്ധിച്ച്​ മോസ്​കോയിൽ നടന്ന സൗദി സാംസ്​കാരിക മേള സമാപിച്ചു. ലോകകപ്പ്​ ഉദ്​ഘാടനത്തലേന്ന്​ ആരംഭിച്ച മേളക്ക്​ ശനിയാഴ്​ചയാണ്​ തിരശീല വീണത്​. വൻതോതിലുള്ള ജനപങ്കാളിത്തമാണ്​ മേളയിൽ ഉണ്ടായിരുന്നത്​. റഷ്യക്കാരും ​േലാകകപ്പിനെത്തിയ വിവിധ രാജ്യക്കാരും മേളകാണാനെത്തി. സൗദി അറേബ്യയും ചരിത്രവും പൈതൃകവും വ്യക്​തമാക്കുന്നതായിരുന്നു പ്രദർശനം. ഇതിനൊപ്പം ഹ്രസ്വ ചിത്രങ്ങൾ, നാടോടി കഥകൾ, പാരമ്പര്യ വസ്​ത്രങ്ങൾ എന്നിവയുടെ പ്രത്യേക സ്​റ്റാളുകളുമുണ്ടായിരുന്നു.

Tags:    
News Summary - world cup-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.