???????? ?????? ????? ????? ???????? ???????? ???????

ലോകകപ്പിന്​ വിജയപാഠം:  സൗഹൃദമത്​സരത്തിൽ ജമൈക്കക്കെതിരെ സൗദിയുടെ തകർപ്പൻ ജയം

ജിദ്ദ: ലോകകപ്പിൽ മാറ്റുരക്കാനുള്ള ഒരുക്കത്തി​​​െൻറ ഭാഗമായി സൗദി അറേബ്യ സൗഹൃദമത്​സരക്കളത്തിൽ തകർപ്പൻ ജയം നേടി.  ജമൈക്കക്ക് എതിരായ സൗഹൃദ മത്സരത്തില്‍  രണ്ടിനെതിരെ അഞ്ച് ഗോളുകൾ നേടിയാണ്​ സൗദി വിജയപാഠം അഭ്യസിച്ചത്​. പുതിയ കോച്ചിന് കീഴില്‍ ആദ്യമായി കളത്തിലിറങ്ങിയ സൗദിക്ക് ഇരട്ടി മധുരമാണ് വിജയം സമ്മാനിച്ചത്​. ലോക കപ്പ് യോഗ്യത നേടിയതിന് ശേഷം നടന്ന ആദ്യ അന്താരാഷ്​ട്ര മത്​സരത്തിന് ഇറങ്ങിയ സൗദി തുടക്കം മുതല്‍ മികച്ച പ്രകട‌നമാണ് കാഴ്ച വെച്ചത്. 

ജിദ്ദ കിംങ് അബ്​ദുല്ല  സ്പോര്‍ട്സ് സിറ്റി സ്​റ്റേഡിയത്തില്‍ നടന്ന കളിയിൽ 23ാം  മിനുട്ടില്‍ സാലിം അല്‍ ദോസറിയാണ് സൗദിയുടെ ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. 
35ാം മിനുട്ടില്‍  ഹാര്‍ഡ്​വാര്‍  ജമൈക്കക്ക് സമനില ഗോള്‍ നേടി. 38ാം മിനുട്ടില്‍ മനോഹരമായ ഹെഡറിലൂടെ ഹസ്സ അല്‍ ഹസ്സ സൗദിയുടെ ലീഡ് ഉയര്‍ത്തി.
48ാം മിനുട്ടില്‍ മുഹമ്മദ് അല്‍ ബുറൈക് വലകുലുക്കി. 68ാം മിനുട്ടില്‍ മോര്‍ഗാന്‍ ജൂനിയല്‍ ജമൈക്കയുടെ രണ്ടാം ഗോള്‍ നേടി കളിയു‌ടെ അധിക സമയത്ത് 93ാം മിനുട്ടില്‍ അബ്​ദുല്ല  അല്‍ ജൗഗി സൗദിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.  

Tags:    
News Summary - world cup-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.