പ്രവചന മത്സരത്തിൽ റാഫി ആലുങ്ങലിന് ഒന്നാം സമ്മാനം

ജിദ്ദ: ജിദ്ദ മലബാർ ഹിൽസ് വില്ല സംഘടിപ്പിച്ച ലോക കപ്പ് പ്രവചന മത്സരത്തിൽ റാഫി ആലുങ്ങൽ ഒന്നാം സമ്മാനം കരസ്ഥമാക്കി. പ്രീ ക്വാർട്ടറിന് മുമ്പേ നടത്തിയ പ്രവചനത്തിനനുസരിച്ചാണ് വിജയികളെ തെരെഞ്ഞെടുത്തത്. ജലീൽ കൂമൻകുളം, റഷീദ് കാവുങ്ങൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി. ജീപാസ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ കാലിക്കറ്റ് സർവകലാശാല മുൻ അത്്ലറ്റും പ്രമുഖ ബൈക്ക് റൈഡറുമായ ലത്തീഫ് മണ്ണേങ്ങൽ വിതരണം ചെയ്തു.  

ലോക കപ്പി​​​െൻറ പ്രാരംഭ ഘട്ടം മുതൽ കളി കാണാൻ വലിയ സ്ക്രീൻ സംവിധാനം ഒരുക്കിയിരുന്നു. സമാപന ദിവസത്തെ സമ്മേളനം മുസ്തഫ ചെമ്പൻ ഉദ്ഘാടനം ചെയ്തു. മനാഫ് സാംസങ് സ്വാഗതം പറഞ്ഞു. ജീപാസ് സെയിൽസ് എക്സിക്യൂട്ടീവ് ഇസ്മായിൽ കാവുങ്ങൽ,  സിദ്ദീഖ് സലാമത്നഗർ, കുഞ്ഞാപ്പു അമ്പാടി, ബഷീർ പൊന്മള എന്നിവർ സംസാരിച്ചു, നൗഷാദ് ചാവിൽകാടൻ നന്ദി പറഞ്ഞു, മുനീർ എടവണ്ണ, സിദ്ദീഖ് നെടിയിരുപ്പ്, ഷഫീഖ്, മുൻഷാദ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - world cup prediction contest-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.