ബേ​പ്പൂ​ർ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ബി​ഗ്സ്‌​ക്രീ​ൻ പ്ര​ദ​ർ​ശ​ന പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ അ​ലി പാ​ച്ചേ​രി​ക്ക് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ലോകകപ്പ്: കെ.എം.സി.സി ബിഗ് സ്ക്രീൻ പ്രദർശനവും പ്രവചന മത്സരവും

ദമ്മാം: ലോകകപ്പ് ഫുട്ബാളിന്റെ ആവേശാരവങ്ങളുയർത്തി ദമ്മാമിൽ കെ.എം.സി.സിയുടെ ബിഗ് സ്ക്രീൻ പ്രദർശനം.കിഴക്കൻ പ്രവിശ്യയിൽ ഫുട്ബാൾ ആസ്വാദകർക്കായി ബേപ്പൂർ മണ്ഡലം കെ.എം.സി.സിയാണ് ബിഗ്സ്ക്രീനിൽ പ്രദർശന സൗകര്യം ഒരുക്കിയത്. ദമ്മാം റയാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ ഒരുക്കിയ പ്രദർശനം കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കൊടുമ വിസിൽ മുഴക്കിയും സൗദി കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല സ്വിച്ചോൺ ചെയ്തും ഉദ്ഘാടനം ചെയ്തു.

ലോകകപ്പിന്റെ പ്രചാരണ-പ്രവചന മത്സരങ്ങൾ നടക്കുന്ന വാട്സ് ആപ് ഗ്രൂപ്പിന്റെ ഉദ്ഘാടനം ഡിഫ വൈസ് പ്രസിഡന്റുമാരായ ലിയാഖത്തലിയും നാസർ വെള്ളിയത്തും നിർവഹിച്ചു. പ്രവചനമത്സരങ്ങളുടെ പ്രകാശനം സിജി ചെയർമാൻ ഡി.വി. നൗഫലും നജീബ് എരഞ്ഞിക്കലും ചേർന്ന് നിർവഹിച്ചു.

ഹബീബ് പൊയിൽതൊടി, ഷബീർ രാമനാട്ടുകര, സിറാജ് ആലുവ, ഷറഫു റോയൽ മലബാർ, ഷംസു ജീപ്പാസ്, മുഷാൽ ഈസ്റ്റേൺ, ആസിഫ് താനൂർ, സി.പി. ഇംതിയാസ്‌, പ്രവാസി സാംസ്‌കാരിക വേദി പ്രതിനിധി റൗഫ് ചാവക്കാട്, ഹബീബ് മൊഗ്രാൽ, ശരീഫ് ടീം 777, സിബിൽ, ആദിൽ, അബ്ദുൽ ഖാദർ, അമീറലി കൊയിലാണ്ടി, അലി പാച്ചീരി, ഒ.പി. ഹബീബ്, അൻസാർ കടലുണ്ടി, ഫൈസൽ, സലീം രാമനാട്ടുകര, സി.കെ. സഫീർ, ജാബിർ, ഷമ്മാസ്, വാഹിദ് തുടങ്ങിയവർ സംബന്ധിച്ചു.

കെ.എം.സി.സി വനിത നേതാക്കളായ ഷംല നജീബ്, ഫസീല ഹബീബ്, നിലൂഫർ അൻസാർ തുടങ്ങിയവർ പാചകം ചെയ്ത പായസ വിതരണവും കേക്ക് മുറിക്കലും ചടങ്ങിന് ആവേശം പകർന്നു. ആദ്യ ദിവസത്തെ പ്രവചന മത്സരത്തിൽ അലി പാച്ചീരി സമ്മാനത്തിന് അർഹനായി. സെക്രട്ടറി അയൂബ് സ്വാഗതവും ആബിദ് നന്ദിയും പറഞ്ഞു. ഡിഫ സെക്രട്ടറി സഹീർ മുസ്‌ലിയാരങ്ങാടി അവതാരകനായിരുന്നു.

Tags:    
News Summary - World Cup: KMCC Big Screen Show and Prediction Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.