റിയാദ്: സ്ത്രീകൾക്ക് ഡ്രൈവിങിന് അനുമതി നൽകിയ പശ്ചാത്തലത്തിൽ ഡ്രൈവിങ് പഠിപ്പിക്കാമെന്നും തൊഴിലവസരം നൽകാമെന്നും വാഗ്ദാനം നൽകി ചൂഷണം ചെയ്യാൻ രംഗത്തുവരുന്നവരെ കരുതിയിരിക്കണമെന്ന് ട്രാഫിക് ഡയക്ടറേറ്റ് വക്താവ് കേണൽ ത്വാരിഖ് അൽറുബയ്ആൻ മുന്നറിയിപ്പ് നൽകി. ‘യാ ഹലാ’ എന്ന ടെലിവിഷൻ പരിപാടിയിലാണ് സ്ത്രീകളോട് ഇക്കാര്യം ട്രാഫിക് വക്താവ് ഉണർത്തിയത്. അംഗീകൃത സ്ഥാപനങ്ങളിലൂടെ മാത്രമേ ഡ്രൈവിങ് പഠിക്കാവൂ. അഗീകൃത ഡ്രൈവിങ് സ്ഥാപനങ്ങൾ ഏതൊക്കെയെന്ന് ഉടനെ പരസ്യപ്പെടുത്തും.
കിഴക്കൻ മേഖലയിൽ സ്ത്രീകൾക്ക് ഡ്രൈവിങ് പഠിപ്പിച്ച അനധികൃത സ്ഥാപനങ്ങൾ പിടിയിലായിട്ടുണ്ട്. സ്ത്രീകൾക്ക് ഡ്രൈവിങ് പഠിപ്പിക്കുന്നതിന് പ്രത്യേക സ്കൂളുകൾ ആഭ്യന്തരം, ധനകാര്യം, തൊഴിൽ എന്നീ വകുപ്പുകളുൾപ്പെട്ട സംയുക്ത സമിതി റിപ്പോർട്ട് വന്ന് ഒരു മാസത്തിനുള്ളിൽ ആരംഭിക്കും. സാധാരണ തുടർന്നു വരുന്ന നടപടികളായിരിക്കും സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുണ്ടാകുക. തിയറി, പ്രാക്ടിക്കൽ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളുണ്ടാകും. കണ്ണ്, രക്തം എന്നീ പരിശോധനകളുമുണ്ടാകും. അംഗീകാരം ലഭിക്കാതെ സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.