ജിദ്ദ: സൗദി അറേബ്യയിൽ വനിതകൾക്ക് ഡ്രൈവിങ്ങിന് അനുമതി നൽകിയതിെൻറ പശ്ചാത്തലത്തിൽ പരിശീലകരെ സജ്ജരാക്കാൻ രാജ്യാന്തര സ്ഥാപനവുമായി കരാറായി. സൗദി നാഷനൽ കമ്മിറ്റി ഒാഫ് ഡ്രൈവിങ് സ്കൂൾസ് ആണ് വിദേശ പരിശീലകരെ കൊണ്ടുവരുന്നത്. ദുബൈയിൽ വെച്ച് കമ്പനി അധികൃതരുമായി ചർച്ച നടത്തി.
സൗദി ഗതാഗത നിയമങ്ങളുടെയും അന്താരാഷ്ട്ര ഡ്രൈവിങ് മര്യാദകളുടെയും അടിസ്ഥാനത്തിൽ വനിതകൾക്കായി ഇവർ പ്രത്യേക പാഠ്യപദ്ധതി തയാറാക്കും. ഡ്രൈവിങ് പരിശീലകർക്കായി ഒരുസെമസ്റ്റർ നീളുന്ന കോഴ്സാണ് ഒരുക്കുന്നത്. കമ്മിറ്റി ഇതിനകം തന്നെ രാജ്യത്ത് നാലു വനിത ഡ്രൈവിങ് സ്കൂളുകൾ ആരംഭിച്ചിട്ടുണ്ട്. 2018 പകുതിയോടെയാണ് വനിതകളുടെ ഡ്രൈവിങ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.