മദീന: മദീനയിലെ മസ്ജിദുന്നബവിയിൽ പ്രവാചകെൻറ ഖബറിടമുള്ള റൗദയിൽ രാത്രിയിലും സന്ദർശനം നടത്താൻ സ്ത്രീകൾക്കും അനുമതി. മസ്ജിദുന്നബവി കാര്യാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ സ്ത്രീകൾക്ക് റൗദയിലേക്ക് പ്രവേശനാനുമതി സുബ്ഹി നമസ്കാരം മുതൽ ഉച്ചവരെയായിരുന്നു. പുതിയ തീരുമാനത്തോടെ വൈകീട്ട് മസ്ജിദുന്നബവിയിലെത്തുന്ന സ്ത്രീകൾക്ക് റൗദാ സന്ദർശനത്തിന് അനുവാദം ലഭിക്കും. തവക്കൽനാ അല്ലെങ്കിൽ ഇഅ്തമർനാ ആപ്ലിക്കേഷൻ വഴി ബുക്കിങ് നടത്തിയവർക്ക് ഇശാഅ് നമസ്കാരശേഷം സുബ്ഹി നമസ്കാരം വരെയായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് മസ്ജിദുന്നബവി കാര്യാലയം വ്യക്തമാക്കി. വടക്കുഭാഗത്തെ ഉസ്മാൻ ബിൻ അഫ്ഫാൻ കവാടം (നമ്പർ 24) വഴിയും തെക്ക് ഭാഗത്തെ മക്ക കവാടം (നമ്പർ 37) വഴിയുമായിരിക്കും പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.